പമ്പാനദിയിലേക്ക് ചാടിയ നഴ്സിന്റെ മൃതദേഹം കണ്ടെത്തി

Published : Jul 07, 2024, 02:03 AM ISTUpdated : Jul 07, 2024, 02:07 AM IST
പമ്പാനദിയിലേക്ക് ചാടിയ നഴ്സിന്റെ മൃതദേഹം കണ്ടെത്തി

Synopsis

നദിയിലെ ഉയർന്ന ജലനിരപ്പും  ശക്തമായ അടിയൊഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. ശനിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

മാന്നാർ: പരുമല പന്നായി പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണന്റെയും ഉഷയുടെയും മകൾ ചിത്രാ കൃഷ്ണൻ (34)ന്റെ മൃതദേഹമാണ് വീയപുരം തടി ഡിപ്പോയുടെ സമീപത്ത് നിന്നും കണ്ടെത്തിയത്. പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ചിത്ര കഴിഞ്ഞ തിങ്കളാഴ്ചയാണ് പന്നായി പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയത്. കുടുംബ പ്രശ്നമാണ് കാരണമായി ബന്ധുക്കൾ പറയുന്നത്.

Read More... നേപ്പാൾ സ്വദേശിയായ ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചു, ഹോട്ടലുടമയും സുഹൃത്തുക്കളും അറസ്റ്റിൽ

ചെരിപ്പും മൊബൈൽഫോണും പാലത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് മാന്നാർ പൊലീസും, പുളിക്കീഴ് പൊലീസും  പത്തനംതിട്ടയിൽ നിന്നുള്ള എൻ.ഡി.ആർ.എഫ് ടീമും, സ്കൂബ ടീമും രണ്ട് ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പമ്പാ നദിയിലെ ഉയർന്ന ജലനിരപ്പും  ശക്തമായ അടിയൊഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. ശനിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് : രഞ്ജിത്ത് ആർ.നായർ. മകൾ : ഋതിക രഞ്ജിത്ത്. 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
`കള്ളക്കഥ കോടതിയിൽ തകർന്നു'; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം