കുമരനെല്ലൂരിൽ എലിവിഷം കഴിച്ച് വീട്ടമ്മയുടെ ആത്മഹത്യാശ്രമം, ചികിത്സയിലിരിക്കെ മരിച്ചു

Published : Aug 23, 2024, 06:25 PM IST
കുമരനെല്ലൂരിൽ എലിവിഷം കഴിച്ച് വീട്ടമ്മയുടെ ആത്മഹത്യാശ്രമം, ചികിത്സയിലിരിക്കെ മരിച്ചു

Synopsis

എടപ്പാളിലും, കോഴിക്കോട്ടെയും ആശുപത്രികളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചുവെങ്കിലും  ഴിഞ്ഞ ദിവസം രാത്രിയോടെയാണ് സുരഭി മരിച്ചത്. 

കുമരനെല്ലൂർ: പാലക്കാട് കുമരനെല്ലൂരിൽ ആത്മഹത്യാ ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുമരനല്ലൂർ അമേറ്റിക്കര കരുവാരക്കാട്ടിൽ കുണ്ടംകണ്ടത്തിൽ വീട്ടിൽ സുരഭി (38) വയസ് ആണ് മരിച്ചത്. ഈ മാസം 16 ന് സുരഭി എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് എടപ്പാളിലും, കോഴിക്കോട്ടെയും ആശുപത്രികളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചുവെങ്കിലും  ഴിഞ്ഞ ദിവസം രാത്രിയോടെയാണ് സുരഭി മരിച്ചത്. 

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ സംസ്കാരം നടത്തി. വിദ്യാർഥികളായ അർച്ചിത്, അഭിഷേക് എന്നിവർ മക്കളാണ്. സംഭവത്തിൽ പൊലീസ് അസ്വഭ്വാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. 

Read More : മുണ്ടേരിയിൽ ദുരിതാശ്വാസ ക്യാമ്പിലെത്തിയ 7 വയസുകാരിയുടെ രോഗാവസ്ഥയറിഞ്ഞു, ഹൃദ്യം പദ്ധതി വഴി അടിയന്തര ശസ്ത്രക്രിയ

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലത്തെ വീട്ടിൽ സൂക്ഷിച്ചത് 150 ലധികം കുപ്പികൾ, മൊത്തം 68 ലിറ്റർ മദ്യം; രഹസ്യവിവരം ലഭിച്ചതോടെ പുനലൂർ പൊലീസ് വയോധികനെ പിടികൂടി
കാണാനില്ലെന്ന് പൊലീസിൽ പരാതി, പിന്നാലെ കമിതാക്കൾ ലോഡ്ജ്മുറിയിൽ മരിച്ച നിലയിൽ