കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; സ്ത്രീ മരിച്ചു

By Web TeamFirst Published Apr 25, 2019, 8:26 PM IST
Highlights


ദേശീയപാതയിൽ പൂങ്കാവ് ജംഗ്ഷനിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ അപകടത്തിൽപ്പെട്ടു. 


ആലപ്പുഴ: ദേശീയപാതയിൽ പൂങ്കാവ് ജംഗ്ഷനിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ അപകടത്തിൽപ്പെട്ടു. ഭാര്യ മരിച്ചു. ഭര്‍ത്താവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം മുൻ എൽസി സെക്രട്ടറിയും മുൻ കൗൺസിലറുമായ കായംകുളം പുല്ലുകുളങ്ങര സഫിയത്ത് മൻസിലിൽ ഷംസുദിന്‍റെ ഭാര്യ സഫിയത്ത് (55) ആണ് മരിച്ചത്. ഷംസുദീനെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ട് നാല് മണിക്കായിരുന്നു അപകടം. സഫിയത്ത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇരുവരും ചികിത്സാർത്ഥം എറാണാകുളത്ത് പോയി മടങ്ങി വരികയായിരുന്നു.
 

click me!