
നെടുങ്കണ്ടം: ഭർതൃപീഡനത്തെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിലിരുന്ന ആദിവാസി യുവതി മരിച്ചു. ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുളിയന്‍മല ശിവലിംഗ പളിയക്കുടി സ്വദേശിനി സുമതിയാണ് മരിച്ചത്. ലഹരി ഉപയോഗിച്ച് എത്തുന്ന ഭര്‍ത്താവ് ശരവണന്‍ സ്ഥിരമായി സുമതിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ഉപദ്രവം സഹിക്കവയ്യാതെ സുമതി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് ഒരുമാസം മുമ്പ് സുമതിയെ വീട്ടുകാര്‍ പുളിയന്മലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിനിടെ കലശലായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സുമതിയെ വീട്ടുകാര്‍ആശുപത്രിയിലെത്തിച്ചത്.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് സുമതിക്ക് വയറ്റിലേറ്റ മര്‍ദ്ദനമാണ് വേദനയ്ക്ക് കാരണമെന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ഭർത്താവ് ശരവണനെതിരെ കുമളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ നാലുദിവസമായി ഇയാള്‍ റിമാന്റിലാണ്. ഇതിനിടെയാണ് തിങ്കളാഴ്ച സുമതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. സുമതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പുളിയന്മലയിലെ വീട്ടിലെത്തിച്ച് സംസ്‌കാരിച്ചു. രണ്ട് കുട്ടികളുടെ അമ്മയാണ് സുമതി.
യുവതി ആക്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ
കൊല്ലം: പരവൂരിൽ മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിന് യുവതിയെ ആക്രമിച്ച ഒരാൾ കൂടി പിടിയിലായി. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കലയ്ക്കോട് സ്വദേശി അനിയാണ് പിടിയിലായത്. ചായക്കട നടത്തുന്ന യുവതിയുടെ കടയിൽ സുനിൽകുമാറും അനിയും മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് യുവതിയെ മർദ്ദിച്ചത്. പ്രതികൾ യുവതിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും കഴുത്തിൽ കത്തി വെച്ച് ആക്രമിക്കുകയായിരുന്നു.
യുവതിക്കും ബന്ധുവിനും പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഒന്നാം പ്രതിയായ സുനിൽകുമാറിനെ സംഭവ ദിവസം തന്നെ പരവൂര്‍ പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ അനിയെ റിമാന്‍റ് ചെയ്തു.
താനെയിൽ 13 വയസുകാരനെ രണ്ടംഗ സംഘം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി