
തിരുവനന്തപുരം: വളം ഡിപ്പോയിൽ നിന്നും കീടനാശിനി മുഖത്തേക്ക് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുറുപുഴ കിഴക്കുംകര അജ്‌മൽ മൻസിലിൽ ഷിബിന (38) ആണ് മരിച്ചത്. ആനാട് ജംഗ്ഷനു സമീപം വളംഡിപ്പോയിലെ ജീവനക്കാരിയായിരുന്നു ഷിബിന. കടയിൽ ഉയരത്തിൽ സൂക്ഷിച്ചിരുന്ന കീടനാശിനി എടുക്കുന്നതിനിടെ മുഖത്ത് വീഴുകയായിരുന്നു. കീടനാശിനി ശരീരത്തിനുള്ളിലേക്കും പോയതോടെ അസ്വസ്ഥത തോന്നിയ ഇവരെ ആശുപത്രിയിലെത്തിച്ചു.
ചികിത്സ നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രി മരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ആദ്യം നെടുമങ്ങാട് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളെജിലും ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്-സുൽഫിക്കർ, മക്കൾ: അജ്‌മൽ, അജീം മുഹമ്മദ്, അസർ മുഹമ്മദ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam