
പത്തനംതിട്ട: എറണാകുളത്ത് വിനോദയാത്ര പോയി മടങ്ങിയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കന്യാകുമാരി സ്വദേശി സുമി കാർത്തിക(35)യാണ് മരിച്ചത്. പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി ജംഗ്ഷന് സമീപം ചൈന മുക്കിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. സുമിയുടെ ഭർത്താവ് പ്രതീഷ് ആണ് കാർ ഓടിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന ഇവരുടെ 8 വയസുള്ള മകൻ, പ്രതീഷിന്റെ സഹോദരൻ പ്രകാശ്, ഭാര്യ സിന്ധു, 10,5 വയസുള്ള ഇവരുടെ മക്കൾ എന്നിവർക്കും പരുക്കേറ്റു. പരിക്കേറ്റവരെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam