
തിരുവനന്തപുരം: വാലന്‍റൈൻസ് ദിനത്തിൽ മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽശാല ഉറിയാക്കോട് അരശുംമൂട് സ്വദേശി ശ്രീജ (28) ആണ് പിടിയിലായത്. ഇവരുടെ കാമകുനായ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14ന് ആണ് ശ്രീജ തന്‍റെ എട്ടും മൂന്നും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത് എന്ന് പൊലീസ് പറഞ്ഞു.
സംഭവ ദിവസം രാവിലെ അരശുംമൂട് ജംഗ്ഷനിൽ നിന്നും കുട്ടികളെ സ്കൂൾ ബസ്സിൽ കയറ്റി വിട്ട ശേഷം ശ്രീജ കാമുകനായ കോട്ടൂർ ആതിരാ ഭവനിൽ വിഷ്ണു(34)വിനോടൊപ്പം പോകുകയായിരുന്നു. ശ്രീജയുടെ മൂന്ന് വയസ് പ്രായമുള്ള കുഞ്ഞ് പ്ലേ സ്കൂളിലെ ബസ്സിൽ സ്ഥിരം ഇറങ്ങുന്ന സ്ഥലത്ത് എത്തിയപ്പോൾ കൂട്ടികൊണ്ട് പോകാൻ ആരെയും കണ്ടിരുന്നില്ല. തുടർന്ന് കുട്ടി അമ്മയെ കാണാതെ കരഞ്ഞ് തുടങ്ങി. ഇതോടെ സ്കൂൾ ബസിലെ ജീവനക്കാരി കുട്ടിയെ വീട്ടിൽ എത്തിക്കുകയായിരുന്നു.
അപ്പോഴാണ് കുട്ടികളെ ഉപേക്ഷിച്ച് ശ്രീജ പോയ വിവരം മറ്റുള്ളവർ അറിയുന്നത്. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച ശ്രീജയെയും കാമുകൻ വിഷ്ണുവിനെയും ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ യുവാവിനെയും യുവതിയേയും റിമാൻഡ് ചെയ്തു.
Read More : നാല് ജീപ്പിലായി പെൺകുട്ടികളടക്കമുള്ള സംഘം, പാട്ട്, അതിനിടയിൽ എസക്കി രാജന്‍റെ അഭ്യാസ പ്രകടനം; എംവിഡി വക പണി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam