കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയേയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു

Published : Mar 28, 2019, 09:12 PM ISTUpdated : Mar 28, 2019, 11:32 PM IST
കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയേയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു

Synopsis

പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ഇരുവരുടേയും ബന്ധുക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഭര്‍ത്താവിനേയും പെണ്‍കുട്ടികളേയും തനിക്ക് വേണ്ട എന്ന  തീരുമാനത്തില്‍ യുവതി ഉറച്ചു നിന്നു.

കായംകുളം: കുട്ടികളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയേയും കാമുകനെയും പൊലീസ് അറസ്‌റ്റ് ചെയ്തു. എരുവ സ്വദേശിനി സജീന (30),  കരുനാഗപ്പള്ളി സ്വദേശി നിസാര്‍ (39) എന്നിവരാണ് അറസ്റ്റിലായത്. നിസാര്‍ നേരത്തെ എരുവയില്‍ സജീനയുടെ വീടിനടുത്ത് താമസിച്ചിരുന്നു. അങ്ങനെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത്. സജീന തന്റെ രണ്ടുപെണ്‍കുട്ടികളെയും സ്‌കൂളില്‍ വിട്ട ശേഷമാണ്  കഴിഞ്ഞ ദിവസം  കാമുകനൊപ്പം പോയത്.

നിസാറിന് പ്രായപൂര്‍ത്തിയായ രണ്ട് ആണ്‍കുട്ടികളുമുണ്ട്. സജീനയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. ഇരുവരും കൂടി ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയ പോലീസ് ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇരുവരെയും പിടികൂടുകയായിരുന്നു. 

പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ഇരുവരുടേയും ബന്ധുക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഭര്‍ത്താവിനേയും പെണ്‍കുട്ടികളേയും തനിക്ക് വേണ്ട എന്ന  തീരുമാനത്തില്‍ യുവതി ഉറച്ചു നിന്നു. ഇതേതുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കോടതിയില്‍ ഹാജരാക്കി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു വർഷം മുമ്പുള്ള പക, വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസ്: പ്രതി അറസ്റ്റില്‍
സൈന്‍ ബോര്‍ഡിനും രക്ഷയില്ല, ഡയറി ഫാമിലേക്കുള്ള സൈന്‍ ബോര്‍ഡ് പിഴുതെടുത്ത് കൊണ്ടുപോയി, പരാതിയുമായി ക്ഷീര കര്‍ഷകന്‍