
തിരുവനന്തപുരം: നരുവാമൂട് മൊട്ടമൂട്ടിൽ വീട്ടമ്മയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൊട്ടമൂട് വള്ളോട്ടുകോണം പുത്തൻവീട്ടിൽ മധുവിന്‍റെ ഭാര്യ മിനി (49) യാണ് മരിച്ചത്. തിരുവനന്തപുരം - കന്യാകുമാരി റെയിൽപാതയിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. തിരുനെൽവേലിയിൽ നിന്ന് കൊല്ലത്തേക്ക് വന്ന ചരക്ക് തീവണ്ടിയാണ് തട്ടിയത്. തൊഴിലുറപ്പ് തൊഴിലാളിയായ മിനിയുടെ മൂത്ത മകൻ ഒന്നര വർഷം മുമ്പ് ആഴിമലയിലെ പാറയിൽ നിന്നും കാൽ വഴുതി കടലിൽ വീണ് മരിച്ചിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. നരുവാമൂട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam