വാഹന ഇടപാടിലെ തർക്കം; കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വീട്ടിൽ പൂട്ടിയിട്ട് മർദിച്ചു; കുപ്രസിദ്ധ ​ഗുണ്ടകളായ മൂന്നുപേർ പിടിയിൽ

Published : Oct 20, 2026, 08:41 AM IST
kayamkulam kidnap case

Synopsis

കായംകുളം വനിതാ പോളിടെക്നിക്കിന് പിറകുവശം സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന അഫ്സലിനെ ഒരു ഓട്ടോറിക്ഷയിലെത്തിയ മനീഷ്, മുനീർ, പ്രവീൺ എന്നിവർ ചേർന്ന് ബിയർ കുപ്പി വീശി ഭയപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് അഫ്സലിനെ കരീലക്കുളങ്ങരയിലുള്ള മനീഷിന്റെ വീട്ടിലെത്തിച്ച് മുറിയിൽ പൂട്ടിയിട്ടു.

കായംകുളം: വാഹന ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെത്തുടർന്ന് പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ മൂന്ന് കുപ്രസിദ്ധ ഗുണ്ടകൾ പിടിയിൽ. കായംകുളം സ്വദേശിയായ വാഹന കച്ചവടക്കാരൻ മുഹമ്മദ് അഫ്സലിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് പത്തിയൂർ എരുവ പടിഞ്ഞാറ് മുറിയിൽ തസ്നി മൻസിൽ മനീഷ് (37) കണ്ടല്ലൂർ മുറിയിൽ വളയക്കകത്ത് കിഴക്കതിൽ പ്രവീൺ എന്ന കുട്ടൻ (29) കായംകുളം ഫയർ സ്റ്റേഷന് സമീപം പെരിങ്ങാല മേട്ടയിൽ തെക്കതിൽ വീട്ടിൽ മുഹമ്മദ് മുനീർ (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ നാലാം പ്രതിയായ അഷ്റഫ് ഒളിവിലാണ്.

ഈ മാസം 18ന് ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു സംഭവം. കായംകുളം വനിതാ പോളിടെക്നിക്കിന് പിറകുവശം സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന അഫ്സലിനെ ഒരു ഓട്ടോറിക്ഷയിലെത്തിയ മനീഷ്, മുനീർ, പ്രവീൺ എന്നിവർ ചേർന്ന് ബിയർ കുപ്പി വീശി ഭയപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് അഫ്സലിനെ കരീലക്കുളങ്ങരയിലുള്ള മനീഷിന്റെ വീട്ടിലെത്തിച്ച് മുറിയിൽ പൂട്ടിയിട്ടു. അവിടെവച്ച് നാലു പ്രതികളും ചേർന്ന് ഇരുമ്പ് പൈപ്പ്, വാക്കിങ് സ്റ്റിക്, ഹെൽമെറ്റ് എന്നിവ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കായംകുളം പോലീസാണ് അഫ്സലിനെ മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചത്.

പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഒന്നാം പ്രതി മനീഷ് കായംകുളം, കരീലക്കുളങ്ങര, ഹരിപ്പാട്, ഡൽഹി, അമ്പലപ്പുഴ പൊലീസ്‌ സ്റ്റേഷനുകളിലായി പതിനേഴോളം കേസുകളിൽ പ്രതിയും കാപ്പ നിയമപ്രകാരം നടപടി നേരിട്ട ആളുമാണ്. രണ്ടാം പ്രതി പ്രവീണിനെതിരെ കായംകുളം, കനകക്കുന്ന്, കരീലക്കുളങ്ങര സ്റ്റേഷനുകളിലായി ആറോളം കേസുകളും, മൂന്നാം പ്രതി മുനീറിനെതിരെ കായംകുളം, കരീലക്കുളങ്ങര, ശാന്തൻപാറ സ്റ്റേഷനുകളിലായി ആറോളം കേസുകളുമുണ്ട്. കായംകുളം ഡിവൈഎസ്‌പി രാജപ്പൻ റാവുത്തറുടെ നേതൃത്വത്തിൽ സിഐ രജീഷ് കുമാർ, എസ്ഐമാരായ സജിത് മോൻ, അഫ്സൽ, പ്രേംജിത്ത്, മുഹമ്മദ് ബഷീർ, പൊലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, റെജിൻ, പ്രവീൺ, അനന്തകൃഷ്ണൻ, സജീഷ്, സഞ്ജു, സൗമ്യ എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമ്മയ്ക്കെതിരേ ഇൻസ്റ്റ​ഗ്രാമിൽ അശ്ലീല കമന്റിട്ടത് ചോദ്യംചെയ്ത യുവാവിന് ക്രൂരമർദനം;ശരീരമാകെ ബ്ലേഡ് കൊണ്ട് വരഞ്ഞു, സ്റ്റാപ്ലർ പിൻ അടിച്ചു; പ്രതി പിടിയിൽ
സെപ്റ്റിക് ടാങ്കിൽ ജീർണിച്ച മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു, കൊല്ലപ്പെട്ടത് നിസാർ