യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

By Web TeamFirst Published May 29, 2021, 8:46 PM IST
Highlights

 ഭര്‍ത്താവ് ഹരീഷ് ത്രിപുര റൈഫിള്‍സില്‍ ജോലി ചെയ്യുകയാണ്. ഹരിപ്പാട് പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചു.
 

ഹരിപ്പാട്: യുവതിയെ സ്വന്തം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുലാംപറമ്പ് നടുവത്തുംമുറിയില്‍ കോട്ടയ്ക്കകത്ത് വിജയ വീട്ടില്‍ ബിനുവിന്റെ മകള്‍ അഞ്ജുവിനെയാണ് (മാളു-27) ശനിയാഴ്ച രാവിലെ ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറ്റയ്ക്ക് കിടന്നുറങ്ങിയ അഞ്ചു രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ സമീപത്തുള്ള വീട്ടില്‍ നിന്നും അഞ്ചുവിന്റെ ബന്ധുക്കളെ വരുത്തി ജനാല തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഭര്‍ത്താവ് ഹരീഷ് ത്രിപുര റൈഫിള്‍സില്‍ ജോലി ചെയ്യുകയാണ്. ഹരിപ്പാട് പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!