കോഴിക്കോട് യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : May 03, 2024, 02:53 PM ISTUpdated : May 03, 2024, 04:07 PM IST
കോഴിക്കോട് യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

കോഴിക്കോട് മുക്കം മാമ്പറ്റയിലെ സ്വകാര്യ വില്ലയിലാണ് സംഭവം. കർണാടകാ ചിക്മംഗലൂർ സ്വദേശി ഐഷാ സുനിതയാണ് മരിച്ചത്.

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടകാ ചിക്മംഗലൂർ സ്വദേശി ഐഷാ സുനിതയാണ് മരിച്ചത്. മാമ്പറ്റയിലെ സ്വകാര്യ വില്ലയിലെ കിടപ്പ് മുറിയിൽ ആയിരുന്നു മൃതദേഹം. മലപ്പുറം അരീക്കോട് സ്വദേശി സത്താറിന് ഒപ്പമാണ് ഐഷ താമസിച്ചിരുന്നത്. രാവിലെ ജോലി കഴിഞ്ഞ് എത്തിയ സത്താർ ആണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ മുക്കം പോലിസിൽ വിവരം അറിയിച്ചു. ആത്മഹത്യ ചെയ്തതിൻ്റെ ലക്ഷണങ്ങൾ ഒന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. പോസ്റ്റുമോർട്ടത്തിന്  ശേഷമേ മരണകാരണം വ്യക്തമാകൂ. വില്ല കേന്ദ്രീകരിച്ച മയക്കുമരുന്ന് ഉൾപ്പടെയുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടന്നിരുന്നതായി നാട്ടുകാർ ആരോപിച്ചു.

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു