
പാലാ: യുവതിയെ ഭര്‍തൃവീടിന് സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി(Found Dead). സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. തൊടനാല്‍ ഇലവനാല്‍ക്കല്‍തൊടുകയില്‍ രാജേഷിന്റെ ഭാര്യ ദൃശ്യയെ(Drishya-28) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ദൃശ്യയെ കാണാതായത്. തിരച്ചിലില്‍ പിറ്റേന്ന് രാവിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദൃശ്യയുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചു. ദൃശ്യയുമായി ഭര്‍തൃവീട്ടുകാര്‍ നിരന്തരം വഴിക്കിലായിരുന്നെന്നും മരിച്ച രാത്രിയില്‍ പോലും പ്രശ്‌നമുണ്ടായിരുന്നെന്നും സഹോദരന്‍ ബിനീഷ് മോഹനന്‍ പൊലീസില്‍ Police) പരാതി നല്‍കി.
പ്രശ്‌ന പരിഹാരത്തിനായി തിങ്കളാഴ്ച അര്‍ധരാത്രി വരെ തങ്ങള്‍ തൊടനാലിലെ വീട്ടില്‍ ഉണ്ടായിരുന്നതായും ബിനീഷ് പറഞ്ഞു. വഴക്ക് രമ്യതയില്‍ എത്തിയിരുന്നു. എന്നാല്‍, പിന്നീട് ദൃശ്യയുടെ മരണവാര്‍ത്തയാണ് കേള്‍ക്കുന്നതെന്നും കുടുംബം ആരോപിച്ചു. വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. എസ്എച്ച്ഒ കെപി ടോംസന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കാണാതായ ബാങ്ക് മാനേജര്‍ മരിച്ച നിലയില്‍; മൃതദേഹം നദിയില്‍ കണ്ടെത്തി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam