ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നെടുമങ്ങാട് സ്വദേശിനിയായ യുവതി മരിച്ചു

Published : Aug 26, 2020, 05:20 PM ISTUpdated : Aug 26, 2020, 05:22 PM IST
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നെടുമങ്ങാട് സ്വദേശിനിയായ യുവതി മരിച്ചു

Synopsis

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു. നെടുമങ്ങാട് പഴകുറ്റി കൊല്ലംങ്കാവ് തമന്നയിൽ നസീർ - ഷാമില ദമ്പതികളുടെ മകൾ ഫാത്തിമ (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ്  സംഭവം. 

നെടുമങ്ങാട്: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു. നെടുമങ്ങാട് പഴകുറ്റി കൊല്ലംങ്കാവ് തമന്നയിൽ നസീർ - ഷാമില ദമ്പതികളുടെ മകൾ ഫാത്തിമ (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ്  സംഭവം. 

വീട്ടിൽ  ഭക്ഷണം കഴിക്കുന്നതിനിടെ  തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം അനുഭവപ്പെട്ട ഫാത്തിമയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

തിരുവനന്തപുരം ആരോഗ്യ ഭവനിലെ നാട്ടുവൈദ്യ വിഭാഗം ഓഫിസ് അസിസ്റ്റന്റ് ആയിരുന്നു. ആറു മാസം മുൻപാണ് സർക്കാർ ജോലിയിൽ പ്രവേശിച്ചത്. അവിവാഹിതയാണ്. സഹോദരൻ ഫാസിൽ.

Read more at: കോഴിക്കോട് ഓണക്കിറ്റിലെ ശർക്കരയിൽ നിരോധിത പുകയില ഉൽപന്നം...

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആ‍ഡംബരക്കാറിൽ യാത്ര, രഹസ്യ വിവരം കിട്ടി പൊലീസ് കിളിമാനൂർ ജംഗ്ഷനിൽ കാത്തു നിന്നു; 10.5 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
മുട്ടം മെട്രോ സ്റ്റേഷനിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് യുവാവ്, യുവതി തീവ്ര പരിചരണ വിഭാഗത്തിൽ