രാത്രി പ്രസവവേദന ആംബുലൻസ് ഓടിയെത്തി; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പെൺകുഞ്ഞിന് ജന്മംനൽകി യുവതി

Published : Apr 27, 2023, 11:28 AM ISTUpdated : Apr 27, 2023, 11:39 AM IST
രാത്രി പ്രസവവേദന ആംബുലൻസ് ഓടിയെത്തി; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പെൺകുഞ്ഞിന് ജന്മംനൽകി യുവതി

Synopsis

ആംബുലൻസ് കഴക്കൂട്ടം എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളായി. ഇതോടെ ആംബുലൻസിൽ പ്രസവത്തിന് സജ്ജീകരണങ്ങൾ ഒരുക്കുകുകയായിരുന്നു.

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. ആറ്റിങ്ങൽ കോരാണി ചെമ്പകമംഗലം സ്വദേശിനിയായ 28 കാരിയാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്‍റെ സേവനം തേടുകയായിരുന്നു. 

കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് സുജിത്ത് ബി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിവേക് ബി.ആർ എന്നിവർ സ്ഥലത്തെത്തി യുവതിയുമായി എസ്.എ.ടി ആശുപത്രിയിലേക്ക് തിരിച്ചു. ആംബുലൻസ് കഴക്കൂട്ടം എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിവേകിന്‍റെ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി.

തുടർന്ന് ആംബുലൻസിൽ പ്രസവത്തിന് സജ്ജീകരണങ്ങൾ ഒരുക്കി. പുലർച്ചെ 12.10ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിവേകിന്‍റെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. ഉടൻ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി വിവേക് ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ആംബുലൻസ് പൈലറ്റ് സുജിത്ത് ഇരുവരെയും എസ്.എ.ടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. 

Read More :  മത പുരോഹിതന്‍റെ വാക്കുകേട്ട് ദൈവത്തെ കാണാൻ പട്ടിണി കിടന്നു; കെനിയയിൽ മരിച്ചവരുടെ എണ്ണം 95 ആയി

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു