ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വളവ് തിരിഞ്ഞപ്പോൾ ബസ്സിൽ നിന്ന് റോഡിലേക്ക് വീണു, സ്ത്രീയുടെ താടിയെല്ല് പൊട്ടി

Published : Dec 06, 2024, 08:51 AM IST
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വളവ് തിരിഞ്ഞപ്പോൾ ബസ്സിൽ നിന്ന് റോഡിലേക്ക് വീണു, സ്ത്രീയുടെ താടിയെല്ല് പൊട്ടി

Synopsis

സ്വകാര്യ ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ ഷൈലജയുടെ  താടിയെല്ല് പൊട്ടി. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം.   

തിരുവനന്തപുരം: സ്വകാര്യബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണുണ്ടായ അപകടത്തിൽ സ്ത്രീയ്ക്ക് പരിക്ക്. പാലോട് സ്വദേശി ഷൈലജ (52)യ്ക്കാണ് പരിക്കേറ്റത്. കല്ലറ മരുതമൺ ജംഗ്ഷനിലാണ് സംഭവം. സ്വകാര്യ ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ ഷൈലജയുടെ  താടിയെല്ല് പൊട്ടി. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. 

ബസ്സിന്റെ പിൻവശത്ത് ഡോറിൽ നിൽക്കുകയായിരുന്നു ഷൈലജ. വളവ് കഴിഞ്ഞപ്പോൾ ഇവർ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഈ സമയത്ത് ബസിന്റെ വാതിലുകൾ തുറന്ന് കിടക്കുകയായിരുന്നു. പരിക്കേറ്റ ഷൈലജയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. താടിയെല്ലിന് പൊട്ടലേറ്റതായി പരിശോധനയിൽ കണ്ടെത്തി. ഒരു ദിവസത്തിന് താൽകാലികമായി മായി ഓടാൻ വന്ന ബസിൽ നിന്നാണ് സ്ത്രീ അപകടത്തിൽ പെട്ടത്. 

മെഡിക്കൽ കോഴ വിവാദം; എംടി രമേശിനെതിരെ വെളിപ്പെടുത്തലുമായി ബിജെപി വിട്ട എകെ നസീര്‍, '9കോടി രൂപ കൈക്കൂലി വാങ്ങി'

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു