പരാതി പറഞ്ഞു മടുത്തു; അധികൃതരുടെ അനാസ്ഥയ്ക്കെതിരെ തൂമ്പയേന്തി വനിതാ മെമ്പർ; റോഡിലെ കുഴികൾ സ്വയം മൂടി

Published : Jul 14, 2026, 01:47 PM IST
bindu

Synopsis

പെരിന്തൽമണ്ണയിൽ അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് വനിതാ പഞ്ചായത്ത് മെമ്പർ ബിന്ദു റോഡിലെ കുഴികൾ സ്വയം നികത്തി.

പെരിന്തൽമണ്ണ: റോഡിലെ കുഴികൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വാർഡിലെ റോഡിലെ കുഴികൾ സ്വയം മൂടി പഞ്ചായത്ത് വനിതാ മെമ്പർ. മലപ്പുറം പെരിന്തൽമണ്ണ ഏലംകുളം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് മെമ്പർ ബിന്ദുവാണ് ജനങ്ങളുടെ സുരക്ഷ മുൻനിർത്തി റോഡിലിറങ്ങി കുഴികൾ മൂടിയത്. ചെറുകര ഗേറ്റ് - പാറക്കൽ മുക്ക് - കുന്നക്കാവ് റോഡിലെ കുഴികളാണ് മെമ്പർ ഒറ്റയ്ക്ക് തൂമ്പ ഉപയോഗിച്ച് മൂടിയത്. കനത്ത മഴയെത്തുടർന്ന് ഈ റോഡിൽ വലിയ തോതിൽ കുഴികൾ രൂപപ്പെടുകയും നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെടുകയും ചെയ്തിരുന്നു. തകർന്ന റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന് ബിന്ദു പഞ്ചായത്ത് അധികൃതരോട് പലതവണ ആവശ്യപ്പെട്ടെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ല. തുടർന്നാണ് കനത്ത മഴയും വകവയ്ക്കാതെ ബിന്ദു ഒറ്റയ്ക്ക് തൂമ്പയുമായി റോഡിലിറങ്ങിയത്. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആഡംബര വാഹനത്തിന്‍റെ സ്റ്റെപ്പിനി ടയറില്‍ രഹസ്യമായി ഒളിപ്പിച്ചു, വിപണിയില്‍ 25 ലക്ഷം രൂപ വില; അര കിലോ എംഡിഎംഎയുമായി യുവാവ് പിടിയിൽ
കായംകുളത്ത് വിവാഹ വാ​ഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസ്; പ്രതിയായ 26-കാരന് പത്തുവർഷം തടവും ഒരുലക്ഷം രൂപ പിഴയും