ഇൻ്റിക്കേറ്ററിട്ട് വളയ്ക്കാൻ കാത്തുനിന്ന സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ചു; അമ്മ മരിച്ചു, മകന് ഗുരുതര പരിക്ക്

Published : Mar 09, 2026, 05:19 AM IST
KSRTC

Synopsis

കോലിയക്കോട് കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ ഗംഗ (42) മരിച്ചു. വലത്തേക്ക് തിരിയാൻ ഇൻഡിക്കേറ്ററിട്ട് നിർത്തിയ സ്കൂട്ടറിന് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗംഗയുടെ മകൻ അമർനാഥിന് പരിക്കേറ്റു.

തിരുവനന്തപുരം: കോലിയക്കോട് കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോലിയക്കോട് കീഴാമലയ്ക്കൽ ശാന്തിദീപം വീട്ടിൽ ഗംഗ (42) ആണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെ കോലിയക്കോടിനും വേളാവൂരിനും ഇടയിലായിരുന്നു അപകടം നടന്നത്. പോത്തൻകോട് ഭാഗത്തു നിന്നും വെഞ്ഞാറമൂട് ദിശയിലേക്ക് പോവുകയായിരുന്നു ഗംഗയും മകനും. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കോലിയക്കോട് ഭാഗത്തു നിന്നും വലതുവശത്തുള്ള മൺവിളമുകൾ റോഡിലേക്ക് തിരിയുന്നതിനായി ഇൻഡിക്കേറ്റർ ഇട്ട് റോഡിൽ നിർത്തി. പിന്നാലെ വന്ന കെഎസ്ആർടിസി ബസ് സ്കൂട്ടറിന് പിന്നിൽ ശക്തമായി ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ സ്കൂട്ടർ എതിർദിശയിൽ നിന്നും വന്ന കാറിലും ഇടിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗംഗയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മകൻ അമർനാഥ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കണിയാപുരത്ത് നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നു ബസാണ് അപകടമുണ്ടാക്കിയത്. കൃത്യമായ സിഗ്നൽ നൽകി തിരിയാൻ കാത്തുനിന്ന സ്‌കൂട്ടറിനെ പിന്നാലെ വന്ന ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വെഞ്ഞാറമൂട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് നടുക്കുന്ന അപകടം; ചീറിപ്പാഞ്ഞ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു
ഷൊര്‍ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിൻ, രാത്രി യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശിയെ പൊക്കി റെയില്‍വേ പൊലീസ്