
പാലക്കാട്: ട്രെയിനിന്‍റെ അടിയില്‍പെട്ട് സ്ത്രീയുടെ രണ്ടു കാലുകളും അറ്റു. പാലക്കാട് ഒലവക്കോട് റെയില്‍വെ സ്റ്റേഷനിലാണ് ദാരുണാപകടം. പാലക്കാട് സ്വദേശി 63കാരിയായ മേരിക്കുട്ടിയ്ക്കാണ് അപകടമുണ്ടായത്. അമൃത എക്സ്പ്രസ് ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാത്രി പത്തേ കാലോടെയാണ് അപകടമുണ്ടായത്. ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തെതുടര്‍ന്ന് ഉടന്‍ തന്നെ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി