ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം

തൃശൂര്‍: കൊടുങ്ങല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൺട്രോൾ റൂമിലെ എസ്.ഐ റാങ്കുള്ള ഡ്രൈവർ മേത്തല എൽത്തുരുത്ത് സ്വദേശി 55 വയസുള്ള രാജുവാണ് മരിച്ചത്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം. കൊടുങ്ങല്ലൂരിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ രാജുവിനെ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി തുടര്‍നടപടി സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

'സഹകരിച്ചാല്‍ മതി ഫീസ് വേണ്ട', അഡ്വ. ആളൂരിനെതിരെയുള്ള പരാതിയിൽ യുവതിയുടെ മൊഴി പുറത്ത്, പൊലീസ് അന്വേഷണം

Union Budget 2024 | Asianet News Live | Budget Live | Malayalam News Live #Asianetnews