
ഇടുക്കി: വൃക്കകള്‍ തകരാറിലായ വീട്ടമ്മ ജീവന്‍ നിലനിര്‍ത്താന്‍ സന്‍മനസുള്ളവരുടെ സഹായം തേടുന്നു. ഇടുക്കി കരുണാപുരം പഞ്ചായത്തിലെ നിരപ്പേല്‍ കട സ്വദേശി സിമിയാണ് ചികില്‍സയ്ക്കായി സഹായം തേടുന്നത്. പ്രമേഹത്തെ തുടന്ന് 40കാരിയായ സിമിയുടെ വൃക്കകൾ തകരാറിലാവുകയായിരുന്നു. ചികില്‍സയ്ക്കായി നല്ലൊരു തുക ഓരോ ദിവസവും വേണം. ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
ഭര്‍ത്താവ് അനിൽ കുമാർ കൂലിപ്പണിക്ക് പോയി ലഭിക്കുന്ന വരുമാനം മാത്രമാണ് സിമിയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. കുടുംബത്തിന്റെ ദയനീയ അവസ്ഥ കണ്ടറിഞ്ഞ നാട്ടുകാരുടെയും കുടുംബങ്ങളുടെയും സഹായം കൊണ്ടാണ് ഡയാലിസിസ് നടത്തുന്നത്.
വൃക്ക മാറ്റിവയ്ക്കാൻ രണ്ട് തവണ ശ്രമം നടത്തിയിരുന്നെങ്കിലും പ്രമേഹം കൂടിയതിനാൽ നടന്നില്ല, ദീര്‍ഘനാളായി ചികില്‍സ തുടങ്ങിയ സിമിക്ക് മരുന്നിനും മറ്റുമായി മാസം വൻ തുക വേണം. ഇപ്പോൾ നിത്യ ചെലവിനുപോലും മാർഗ്ഗമില്ലതെ വലയുന്ന നിർധന കുടുംബം ഇനി ചികില്‍സയുമായി മുന്നോട്ടു പോകണമെങ്കില്‍ നല്ല മനസുള്ളവര്‍ കനിയണം.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
സിമി അനിൽ കുമാർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
31952555201
IFC CODE-SBIN0007621
ഫോൺ:9447823038
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam