കർണാടക ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ

Published : Jan 07, 2025, 08:15 AM IST
കർണാടക ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ

Synopsis

മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് പിടിയിലായത്. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലെ ഹാ സനിലേക്ക് പോകുന്ന ബസ്സിൽ വെച്ചായിരുന്നു അതിക്രമം.

കോഴിക്കോട്: എറണാകുളത്ത് നിന്ന് കര്‍ണാകടയിലെ ഹാസനിലേക്ക് പോവുകയായിരുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലപ്പുറം ഈശ്വരമംഗലം സ്വദേശിയായ മുസ്തഫയെ കോഴിക്കോട് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശിയായ പെണ്‍കുട്ടിക്ക് നേരെ ഇന്ന് പുലര്‍ച്ചെയാണ് ബസില്‍ വെച്ച് അതിക്രമം ഉണ്ടായത്. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലെ ഹാസനിലേക്ക് പോവുകയായിരുന്നു ബസ്. എടപ്പാളിനും കോഴിക്കോടിനും ഇടയില്‍ വെച്ചാണ് യുവാവ് ലൈംഗികമായി ഉപദ്രവിച്ചത്. ബസ് കോഴിക്കോടെത്തിയപ്പോള്‍ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

Also Read: പെൺകുട്ടിയെ സ്കൂളിലും ട്യൂഷനും ഓട്ടോയിൽ കൊണ്ടുപോകുന്നതിനിടെ ഫോൺ വാങ്ങിനൽകി, പിന്നാലെ പീഡനം; യുവാവ് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു