അതിർത്തി തർക്കം; വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തിക്കയറ്റി അയൽവാസികൾ; 50 കാരി വെന്റിലേറ്ററിൽ

Published : Oct 10, 2022, 09:38 AM ISTUpdated : Oct 13, 2022, 01:51 PM IST
അതിർത്തി തർക്കം; വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തിക്കയറ്റി അയൽവാസികൾ; 50 കാരി വെന്റിലേറ്ററിൽ

Synopsis

ഇവരുടെ നില അതീവ ഗുരുതരമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

തിരുവനന്തപുരം: വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താൻ ശ്രമം. നെയ്യാറ്റിൻകര അതിയന്നൂർ മരുതംകോട് വാർഡിൽ വിജയകുമാരി (50) യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവരുടെ നില അതീവ ഗുരുതരമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയൽവാസികളായ അനീഷ് , നിഖിൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിർത്തി തർക്കത്തെ തുടർന്നായിരുന്നു ആക്രമണം എന്നാണ് കരുതുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.

കഴിഞ്ഞ ദിവസം മറയൂരില്‍ ആദിവാസി യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം വായില്‍ കമ്പി കുത്തിക്കയറ്റിയിരുന്നു. തീർത്ഥക്കുടി സ്വദേശി രമേശ് (27) ആണ് കൊല്ലപ്പെട്ടത്.  പെരിയകുടി സ്വദേശിയും  ബന്ധുവുമായ സുരേഷ് ആണ് രമേശിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഈ സംഭവത്തിന് പിന്നാലെയാണ് തിരുവനന്തപുരത്ത് നിന്ന് അതിക്രൂരമായ മറ്റൊരു കൊലപാതക വാർത്ത വരുന്നത്. 
 

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം