
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വ്ളാത്താങ്കര സ്വദേശിയായ 33 വയസുകാരി അൽമ ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നത്തെ തുടർന്നാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം.
വഴക്കിന് പിന്നാലെ അൽമയെ കൊലപ്പെടുത്തിയ വിഷ്ണു അയൽവീട്ടിൽ ചെന്ന് വിവരം പറയുകയായിരുന്നു. അവരാണ് പൊലീസിനെ വിവരം അറിയിച്ചത്. ട്യൂഷൻ സെന്‍ററിലെ അധ്യാപകനാണ് വിഷ്ണു. പത്ത് വർഷം മുമ്പാണ് വിഷ്ണുവും അൽമയും വിവാഹിതരായത്. ഇരുവരും മാത്രമാണ് വീട്ടിൽ താമസം. കുട്ടികളില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam