സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു, ആശുപത്രിക്കെതിരെ ബന്ധുക്കൾ, ചികിത്സാപ്പിഴവെന്ന് ആരോപണം

Published : Aug 07, 2022, 09:22 AM ISTUpdated : Aug 07, 2022, 09:58 AM IST
സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു, ആശുപത്രിക്കെതിരെ ബന്ധുക്കൾ, ചികിത്സാപ്പിഴവെന്ന് ആരോപണം

Synopsis

സ്‌കൂട്ടർ നിയന്ത്രണം തെറ്റി മറിയുകയും സ്കൂട്ടറിൽ നിന്ന് വീണ് രാഖിയുടെ  മൂക്കിലും വലതുകാലിലും പരിക്കേൽക്കുകയുമായിരുന്നു

തിരുവനന്തപുരം: സ്‌കൂട്ടറപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്സിംഗ് കോളേജ് അസി. പ്രാെഫസർ മരിച്ചു. ചികിത്സാ പിഴവാണ് മരണകാരണമെന്ന പരാതിയുമായി ഭർത്താവും  ബന്ധുക്കളും. നന്ദാവനം എ.ആർ.ക്യാമ്പിലെ എ.എസ്.ഐ റെജി.കെ യുടെ ഭാര്യ വിഴിഞ്ഞം മുല്ലൂർ കടയ്ക്കുളം കപ്പവിള നന്ദനം നിവാസിൽ രാഖി.വി.ആർ(41) ആണ് മരിച്ചത്.

കഴിഞ്ഞ ജൂലായ് 19 ന് വൈകിട്ട് തിരുവല്ലം ടോൾപ്ലാസയ്ക്ക് സമീപത്തുണ്ടായ  അപകടത്തിലാണ് പരിക്കേറ്റത്. ടോൾ പ്ലാസ കടന്ന് മുന്നോട്ട് പോകുന്ന സമയത്ത് തൊട്ടുമുന്നിൽ നിറുത്തിയിരുന്ന  ബൈക്ക്  സ്റ്റാർട്ടുചെയ്യുന്നതിനായി ബെെക്ക് യാത്രികൻ കയറുമ്പോൾ പിന്നിൽ നിന്ന് വരുകയായിരുന്ന രാഖിയുടെ ഹെൽമറ്റിൽ തട്ടിയതാേടെ സ്‌കൂട്ടർ നിയന്ത്രണം തെറ്റി മറിയുകയും സ്കൂട്ടറിൽ നിന്ന് വീണ് രാഖിയുടെ  മൂക്കിലും വലതുകാലിലും പരിക്കേൽക്കുകയും ചെയ്തു. 

തുടർന്ന് പടിഞ്ഞാറെ കോട്ടയിലുളള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഖിക്ക്  ശസ്ത്രക്രിയ നടത്തിയെങ്കിലും ബാേധം തെളിഞ്ഞില്ല. ഞരമ്പ് മുറിഞ്ഞ് തലയ്ക്കുളളിൽ രക്തസ്രാവമുണ്ടായെന്ന് ഡോക്ടർമാർ അറിയിച്ചെങ്കിലും തന്റെയോ മറ്റ് ബന്ധുക്കളുടെയോ അറിവാേ അനുവാദമോ ഇല്ലാത വെന്റിലേറ്റർ സംവിധാനമുളള ആംബുലൻസിൽ ആനയറയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ രാഖിയെ പ്രവേശിപ്പിച്ചതായാണ് ഭർത്താവ് റെജി പറയുന്നത്. 

ഇന്നലെ രാവിലെ  ആറോടെ രാഖി മരിച്ചു. സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ മെഡിക്കൽ ഓഫീസർ, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയതായി റെജി പറഞ്ഞു. നെടുമങ്ങാട് നൈറ്റിങ് ഗേൾ നഴ്‌സിങ് കോളേജിലെ അസി.പ്രൊഫസറായിരുന്നു. മക്കൾ. ആർ ആർ ആദിത്യലക്ഷ്മി, ആർ ആർ അർജുൻ കൃഷ്ണൻ.

Read More : ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് മൂന്ന് വയസുകാരി മരിച്ചു: ലോറി ഡ്രൈവര്‍ മദ്യലഹരിയിലെന്ന് സംശയം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്