മുള്ളന്‍കൊല്ലിക്കാരെ തോല്‍പ്പിക്കാന്‍ ആരുണ്ടെടാ!; ആവേശം നിറച്ച് വനിതകളുടെ പരമ്പരാഗത രീതിയിലുള്ള വടംവലി മത്സരം

Published : Feb 24, 2023, 11:54 AM ISTUpdated : Feb 24, 2023, 11:57 AM IST
മുള്ളന്‍കൊല്ലിക്കാരെ തോല്‍പ്പിക്കാന്‍ ആരുണ്ടെടാ!; ആവേശം നിറച്ച് വനിതകളുടെ പരമ്പരാഗത രീതിയിലുള്ള വടംവലി മത്സരം

Synopsis

എട്ട് പേര്‍ വീതമുള്ളതായിരുന്നു ടീം. വെയിലത്തായിരുന്നു മത്സരങ്ങളെങ്കിലും വടംവലി തുടങ്ങിയതോടെ ചൂടിനെയും മറക്കുന്ന ആവേശമാണ് മത്സരാര്‍ഥികളില്‍ കണ്ടത്.

കല്‍പ്പറ്റ: കടുത്ത ചൂടിലും കണ്ടുനിന്നവരിലൊക്കെ ആവേശം നിറക്കുന്നതായിരുന്നു ആ വടംവലിമത്സരം. കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വയനാട്ടില്‍ സംഘടിപ്പിക്കുന്ന 'കേളി-2023' കുടുംബശ്രീ ഫെസ്റ്റിന്റെ പ്രചരണാര്‍ത്ഥം സി.ഡി.എസ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച വടംവലി മത്സരമാണ് പരമ്പരാഗത രീതി കൊണ്ട് വേറിട്ടതായത്. സാധാരണ മത്സരങ്ങളില്‍ മസിലുപെരുപ്പിച്ച മല്ലന്മാര്‍ മുതുകിലൂടെ കയറിട്ടായിരിക്കും വടംവലിക്കുക. എന്നാല്‍ പഴയ രീതിയില്‍ കൈകള്‍ കൊണ്ട് റോപ്പ് പിടിച്ച് മാത്രമായിരുന്നു മത്സരം. 

എട്ട് പേര്‍ വീതമുള്ളതായിരുന്നു ടീം. വെയിലത്തായിരുന്നു മത്സരങ്ങളെങ്കിലും വടംവലി തുടങ്ങിയതോടെ ചൂടിനെയും മറക്കുന്ന ആവേശമാണ് മത്സരാര്‍ഥികളില്‍ കണ്ടത്. ഒപ്പം കാണികളുടെ ആര്‍പ്പുവിളികള്‍ കൂടിയായതോടെ ഓരോ മത്സരവും കടുത്തു. ജില്ലയിലെ 23 സി.ഡി.എസുകളില്‍ നിന്നുള്ള ടീമുകളാണ് പങ്കെടുത്തത്. പൂതാടി സി.ഡി.എസിനെ പരാജയപെടുത്തി മുള്ളന്‍കൊല്ലി ചാമ്പ്യന്‍മാരായി. മൂന്നാം സ്ഥാനം പനമരം സ്.ഡി.എസ് കരസ്ഥമാക്കി. വിജയികള്‍ക്ക് 25001 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 15001 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 10001 രൂപയുമായിരുന്നു പ്രൈസ്മണി. ഈ മാസം 26 മുതല്‍ മാര്‍ച്ച് അഞ്ച് വരെ നടക്കുന്ന കുടുംബശ്രീ ഫെസ്റ്റില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. 

'പക്ഷം ചേരാതെ റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ പ്രധാനപ്പെട്ട ഒന്നുമില്ല'; ഇന്ത്യയിലെ ജീവനക്കാരോട് ബിബിസി

മത്സരത്തിന്റെ ഉദ്ഘാടനം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു നിര്‍വഹിച്ചു. ഗോത്രമേള, തൊഴില്‍ മേള, കലാപരിപാടികള്‍, സെമിനാറുകള്‍, ബാല കലോത്സവം, ജെന്‍ഡര്‍ ഫെസ്റ്റ് തുടങ്ങി വിവിധ പരിപാടികള്‍ 'കേളി -2023 ന്റെ  ഭാഗമായി നടക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്മണ്യന്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ച.  ജില്ലാ പ്രോഗ്രാം മാനേജര്‍ വി. ജയേഷ്, ജില്ലാ പഞ്ചായത്ത് അംഗം ഉഷാ തമ്പി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വത്സ മാര്‍ട്ടിന്‍, കുടുംബശ്രീ ഓഫീസ് അസിസ്റ്റന്റ് ഫിറോസ് ബാബു എന്നിവര്‍ സംസാരിച്ചു.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം