പാസ്പോർട്ട് വെരിഫിക്കേഷന് പോകവെ സമീപത്തെ വീട്ടിൽനിന്ന് കൂട്ടക്കരച്ചിൽ; പിഞ്ചുകുഞ്ഞിന് പുതുജീവനേകി പൊലീസുകാരൻ

Published : Feb 24, 2023, 06:55 AM ISTUpdated : Feb 24, 2023, 06:57 AM IST
പാസ്പോർട്ട് വെരിഫിക്കേഷന് പോകവെ സമീപത്തെ വീട്ടിൽനിന്ന് കൂട്ടക്കരച്ചിൽ; പിഞ്ചുകുഞ്ഞിന് പുതുജീവനേകി പൊലീസുകാരൻ

Synopsis

ശബ്ദം കേട്ട വീട്ടിലേക്ക് കുതിച്ചെത്തിയ ഫാസിൽ ഒമ്പത് മാസം പ്രായമായ കുട്ടി നിശ്ച്ചലമായി കിടക്കുന്നതും എല്ലാവരും കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടെന്ന് കരുതി  നിലവിളിക്കുന്നതും കണ്ടു.

കണ്ണൂർ: പിഞ്ചുകുഞ്ഞിന് പുതുജീവൻ നൽകി പൊലീസ് ഉദ്യോ​ഗസ്ഥൻ.  മയ്യിൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഫാസിലാണ് ശ്വാസം നഷ്ടപ്പെട്ട കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.  പാസ്പോർട്ട് വെരിഫിക്കേഷൻ ഡ്യൂട്ടിക്കായി പോകവെയാണ് സമീപത്തെ വീട്ടിൽ നിന്നും  കൂട്ട കരച്ചിലും ബഹളവും കേട്ടത്. ശബ്ദം കേട്ട വീട്ടിലേക്ക് കുതിച്ചെത്തിയ ഫാസിൽ ഒമ്പത് മാസം പ്രായമായ കുട്ടി നിശ്ച്ചലമായി കിടക്കുന്നതും എല്ലാവരും കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടെന്ന് കരുതി  നിലവിളിക്കുന്നതും കണ്ടു.

മലയാളി യുവതി യു.കെയില്‍ കുഴഞ്ഞുവീണ് മരിച്ചു

എന്നാൽ ഉടൻ തന്നെ, കുഞ്ഞിന് കൃത്രിമ ശ്വാസം നൽകുകയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. ഉടൻ തന്നെ  അടുത്തുള്ള ആശുപത്രിയിലെത്തിച്ച് കുട്ടിക്ക് മതിയായ ചികിത്സ ഉറപ്പാക്കി. കേരള പൊലീസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

കുറിപ്പിന്റെ പൂർണരൂപം

മയ്യിൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഫാസിൽ  പാസ്പോർട്ട് വെരിഫിക്കേഷൻ ഡ്യൂട്ടിക്കായി പോകവെയാണ് സമീപത്തെ വീട്ടിൽ നിന്നും  കൂട്ട കരച്ചിലും ബഹളവും കേട്ടത്.  ശബ്ദം കേട്ട വീട്ടിലേക്ക് കുതിച്ചെത്തിയ  ഫാസിൽ 9 മാസം പ്രായമായ കുട്ടി നിശ്ച്ചലമായി കിടക്കുന്നതും  എല്ലാവരും കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടെന്ന് കരുതി  നിലവിളിക്കുന്നതുമാണ്  കണ്ടത്. സന്ദർഭത്തിൽ പതറാതെ  ഉടൻ തന്നെ  കുട്ടിക്ക്‌  കൃത്രിമ ശ്വാസമടക്കമുള്ള പരിചരണം നല്കി  ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാൻ ഫൈസലിന് കഴിഞ്ഞു.  തുടർന്ന്  അടുത്തുള്ള ആശുപത്രിയിലെത്തിച്ച് കുട്ടിയുടെ ജീവൻ രക്ഷപ്പെടുത്തിയ സഹപ്രവർത്തകന് അഭിനന്ദനങ്ങൾ..🥰

PREV
Read more Articles on
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം