യുവതിയെ മുറിയിലെത്തിച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകര്‍ത്തി 'എക്സി'ലടക്കം പോസ്റ്റ് ചെയ്തു, നേമം സ്വദേശി പിടിയിൽ

Published : Oct 12, 2024, 09:28 PM IST
യുവതിയെ മുറിയിലെത്തിച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകര്‍ത്തി 'എക്സി'ലടക്കം പോസ്റ്റ് ചെയ്തു, നേമം സ്വദേശി പിടിയിൽ

Synopsis

ടെക്നോ പാർക്കിൽ ഐടി ജീവനക്കാരനായ ശ്രീകുമാർ സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കുളത്തൂരിലെ ആഢംബര ഹോട്ടലിലെത്തിച്ചാണ് പീഡിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു. 

തിരുവനന്തപുരം: പ്രണയം നടിച്ച് യുവതിയെ ഹോട്ടൽ മുറിയിലെത്തിച്ച് പീഡന ദൃശ്യങ്ങൾ പകർത്തി സൈറ്റുകളിൽ അപ്ലോഡ് ചെയ്ത യുവാവ് അറസ്റ്റിൽ. നേമം പള്ളിച്ചൽ  സ്വദേശി ശ്രീകുമാർ (33) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്. ടെക്നോ പാർക്കിൽ ഐടി ജീവനക്കാരനായ ശ്രീകുമാർ സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കുളത്തൂരിലെ ആഢംബര ഹോട്ടലിലെത്തിച്ചാണ് പീഡിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു. 

തുടർന്ന് യുവതിയെ നിരന്തരം പണത്തിനായി ഇയാൾ ബ്ലാക്ക്മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തിയെന്നും 
പണം കിട്ടാതെ വന്നതോടെയാണ് എക്സ് - ടെലഗ്രാം ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിലും ചില സൈറ്റുകളിലും  പീഡനദൃശ്യങ്ങൾ അപ് ലോഡ് ചെയ്യുകയുമായിരുന്നു. ഇത് തിരിച്ചറിഞ്ഞ കോഴിക്കോട് സ്വദേശിനിയായ യുവതി തുമ്പ പോലീസിൽ പരാതി നൽകുകയായിരുന്നു. 

ഇയാളെ കസ്റ്റഡിയിലെത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളിൽ നിന്ന് ദൃശ്യങ്ങളുള്ള ലാപ് ടോപ്പും  മൊബൈലും പിടിച്ചെടുത്തു. ബലാൽസംഗത്തിനും ഐടി ആക്ടും അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. ലാപ്ടോപ്പും, മൊബൈലും പരിശോധിച്ചതിൽ നിന്നും  സമാനമായ നിരവധി യുവതികളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സമാനരീതിയിൽ മറ്റു സ്ത്രീകളെയും ഇയാൾക്ക് ഇരയാക്കിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

'ഇടിച്ചിട്ട് അവരിവിടുന്ന് പോകില്ല', സ്ഥിരം നിര്‍ത്താത്ത ബസ് തടഞ്ഞ് വിദ്യാര്‍ത്ഥിനികൾ, ഒടുവിൽ 'മിഷൻ സക്സസ്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അര്‍ധരാത്രി ആശുപത്രിക്കിടക്കയിൽ നിര്‍ത്താതെ കരഞ്ഞ് 2 വയസുകാരി, അമ്മ നോക്കിയപ്പോൾ കഴുത്തിൽ ചുവന്ന പാട്; തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മാല മോഷണം
ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു; തൃശ്ശൂരില്‍ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം