മൂന്ന് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Published : Oct 12, 2024, 08:19 PM IST
മൂന്ന് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Synopsis

അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബൈക്ക് പിന്നീട് ഇതുവഴി വന്ന മറ്റൊരു ബൈക്കിലും ഇടിച്ചു

കോഴിക്കോട്: മുക്കം കറുത്തപറമ്പില്‍ കഴിഞ്ഞ ദിവസം മൂന്ന് ബൈക്കുകള്‍ തമ്മില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാലില്ലാപ്പുഴ മണ്ണാത്തിപ്പാറ തോട്ടത്തില്‍ ജിന്റോഷ്(40) ആണ് മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് 5.15 ഓടെ എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് കറുത്ത പറമ്പിലാണ് അപകടമുണ്ടായത്. അരീക്കോട് നിന്ന് മുക്കം ഭാഗത്തേക്ക് അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

ബൈക്ക് പിന്നീട് ഇതുവഴി വന്ന മറ്റൊരു ബൈക്കിലും ഇടിച്ചു. ബൈക്കിലും സ്‌കൂട്ടറിലും ഉണ്ടായിരുന്നവരെ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സാരമായി പരിക്കേറ്റ ജിന്റോഷ് ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരിച്ചത്.

കൊല്ലത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി