ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; യുവതി റിമാൻഡിൽ

Web Desk   | Asianet News
Published : Dec 30, 2019, 08:09 PM ISTUpdated : Dec 30, 2019, 08:11 PM IST
ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; യുവതി റിമാൻഡിൽ

Synopsis

കഴിഞ്ഞ ഒക്ടോബർ 31നാണ് അശ്വതി തൃക്കുന്നപ്പുഴ എസ് എൻ നഗർ സ്വദേശി മനുവിനൊപ്പം പോയത്. ഈ സമയം ഭർത്താവ് വിദേശത്ത് ആയിരുന്നു.

ഹരിപ്പാട്‌: ഭർത്താവിനെയും ആറു വയസുകാരിയായ മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി റിമാൻഡിൽ. കാർത്തികപ്പള്ളി മഹാദേവികാട് ചന്ദ്രാലയത്തിൽ അശ്വതി (30)യെ ആണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം  തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കാർത്തികപ്പള്ളി പുതുകുണ്ടം സ്വദേശിയുടെ ഭാര്യയണ് അശ്വതി.    

കഴിഞ്ഞ ഒക്ടോബർ 31നാണ് അശ്വതി തൃക്കുന്നപ്പുഴ എസ് എൻ നഗർ സ്വദേശി മനുവിനൊപ്പം പോയത്. ഈ സമയം ഭർത്താവ് വിദേശത്ത് ആയിരുന്നു. സംഭവത്തെ തുടർന്ന് ഇയാൾ നാട്ടിലെത്തുകയും പൊലീസിൽ പരാതി നൽകികുകയുമായിരുന്നു. അശ്വതി സ്വകാര്യ ലാബിൽ ടെക്‌നിഷ്യൻ ആയി ജോലി ചെയ്തു വരുകയായിരുന്നു. രണ്ടാം പ്രതിയായ മനു ഒളിവിൽ ആണെന്ന് പൊലീസ് പറഞ്ഞു.

Read Also:വിവാഹവും കഴിഞ്ഞ് സദ്യയും കഴിച്ച് വധുവിന്‍റെ ഒളിച്ചോട്ടം; യുവതിയും കാമുകനും ഇപ്പോള്‍ റിമാന്‍റില്‍

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ 10 വാർഡുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കടുവ ഇറങ്ങിയിട്ടുള്ളതിനാൽ ജാഗ്രത
കെഎസ്ആർടിസി ബസിന്റെ വീൽ ഊരിത്തെറിച്ചു; നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ചുനിന്നു, വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി