ബസില്‍ മോഷണം നടത്തിയ യുവതി അറസ്റ്റില്‍; പിടികൂടിയത് മഫ്തിയിലെത്തിയ വനിതാ പൊലീസ്

Published : Oct 18, 2019, 09:00 AM IST
ബസില്‍ മോഷണം നടത്തിയ യുവതി അറസ്റ്റില്‍; പിടികൂടിയത് മഫ്തിയിലെത്തിയ വനിതാ പൊലീസ്

Synopsis

ബസില്‍ കൃത്രിമമായി തിരക്ക് സൃഷ്ടിച്ച് പഴ്സും പണവും മോഷ്ടിക്കുന്ന സംഘത്തിന്‍റെ ഭാഗമായിരുന്നു പിടിയിലായ ഭവാനി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബസില്‍ മോഷണം നടത്തിയ തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍. ബസില്‍ നിന്നും യാത്രക്കാരിയുടെ പണം കവര്‍ന്ന മാരി എന്ന ഭവാനിയെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ടൗണില്‍ ബസുകളില്‍ മോഷണം വ്യാപകമായിരുന്നു.

തുടര്‍ന്ന് മഫ്തിയില്‍ വനിതാ പൊലീസിനെ സിറ്റി പൊലീസ് നിയോഗിച്ചിരുന്നു. ബസില്‍ കൃത്രിമമായി തിരക്ക് സൃഷ്ടിച്ച് പഴ്സും പണവും മോഷ്ടിക്കുന്ന സംഘത്തിന്‍റെ ഭാഗമായിരുന്നു പിടിയിലായ ഭവാനി. മഫ്തിയിലെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മോഷണശ്രമത്തിനെ മാരി കുടുങ്ങിയത്. ഇവര്‍ മുമ്പും നിരവധി മോഷണങ്ങള്‍ നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ
പിണങ്ങി മുറിയിലേക്ക് കയറിപ്പോയി എഴ് വയസുകാരി, തുറന്ന് നോക്കിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി