സെൻട്രൽ ജയിലിൽ കഴിയാൻ അനുവദിക്കണം, വാശി പിടിച്ച് യുവതി പൂജപ്പുരയിൽ; പോകാൻ കൂട്ടാക്കിയില്ല, വലഞ്ഞത് അധികൃത‌ർ

Published : Jul 23, 2023, 06:17 AM IST
സെൻട്രൽ ജയിലിൽ കഴിയാൻ അനുവദിക്കണം, വാശി പിടിച്ച് യുവതി പൂജപ്പുരയിൽ; പോകാൻ കൂട്ടാക്കിയില്ല, വലഞ്ഞത് അധികൃത‌ർ

Synopsis

ജയിലിൽ പ്രവേശിപ്പിക്കണമെന്ന വിചിത്ര ആവശ്യവുമായെത്തി പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയ യുവതി അധികൃതരെ ശരിക്കും ബുദ്ധിമുട്ടിച്ച് കളഞ്ഞു

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് യുവതി എത്തിയതോടെ വലഞ്ഞത് ജയിൽ അധികൃതർ. ആലപ്പുഴ സ്വദേശിയായ യുവതിയാണ് ഇന്നലെ രാവിലെ ജയിലിന് മുന്നിലെത്തിയത്. പറഞ്ഞുവിടാൻ അധികൃതർ ശ്രമിച്ചെങ്കിലും മടങ്ങി പോകാൻ യുവതി കൂട്ടാക്കിയില്ല. ഒടുവിൽ പൂജപ്പുര പൊലീസെത്തി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസിൻറെ നിഗമനം. ആലപ്പുഴ വെൺമണി സ്റ്റേഷൻ പരിധിയിൽ ഈ യുവതിയെ കാണാനില്ലെന്ന പരാതി നിലവിലുണ്ട്. ജയിലിൽ പ്രവേശിപ്പിക്കണമെന്ന വിചിത്ര ആവശ്യവുമായെത്തി പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയ യുവതി അധികൃതരെ ശരിക്കും ബുദ്ധിമുട്ടിച്ച് കളഞ്ഞു. വിശദമായ പരിശോധനയ്ക്ക് ശേഷം യുവതിയെ ആലപ്പുഴ പൊലീസിന് കൈമാറും.

കാർത്തിക ബാറിന് സമീപം സംശയ സാഹചര്യത്തിൽ കണ്ടെത്തിയ യുവാക്കൾ; ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് വാഹനമോഷണ കഥ!

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി