വടകരയിലെ ഷോപ്പിംഗ് കോംപ്ലക്സിനെ നടുക്കി പൊടുന്നനെ കിണർ ഇടിഞ്ഞുതാഴ്ന്നു; ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

Published : Aug 03, 2024, 08:31 PM IST
വടകരയിലെ ഷോപ്പിംഗ് കോംപ്ലക്സിനെ നടുക്കി പൊടുന്നനെ കിണർ ഇടിഞ്ഞുതാഴ്ന്നു; ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

Synopsis

കിണറിന് സമീപത്തെ മണ്ണ് ഇളകുന്നത് കണ്ട ഇവര്‍ ഉടന്‍ അവിടെ നിന്ന് മാറിയതിനാലാണ് രക്ഷപ്പെട്ടത്

കോഴിക്കോട്: വടകര വില്ല്യാപ്പള്ളിയിലെ വ്യാപാര സ്ഥാപനത്തിനുള്ളിലെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. മൂന്ന് നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വണ്‍മാര്‍ട്ട് എന്ന സ്ഥാപനത്തിന് സമീപത്തുള്ള കിണറാണ് പെട്ടെന്ന് താഴ്ന്നുപോയത്. ഈ ഷോപ്പിംഗ് കോംപ്ലക്സിന് സമീപത്തായി പച്ചക്കറികള്‍ വൃത്തിയാക്കുകയായിരുന്ന ജീവനക്കാരി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കിണറിന് സമീപത്തെ മണ്ണ് ഇളകുന്നത് കണ്ട ഇവര്‍ ഉടന്‍ അവിടെ നിന്ന് മാറിയതിനാലാണ് രക്ഷപ്പെട്ടത്.

കിണര്‍ ഇടിഞ്ഞത് സ്ഥാപനത്തിന് ഭീഷണിയായിട്ടുണ്ട്. താല്‍ക്കാലികമായി സ്ഥാപനം അടച്ചുപൂട്ടാന്‍ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കി. ഇവിടെ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നത് അടിയന്തിരമായി പരിഹാരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാർ വാടകക്കെടുത്ത് സ്ഥിരം ആന്ധ്രയിൽ പോകും, ആലപ്പുഴയിലെത്തിയപ്പോൾ കാറിനുള്ളതിൽ കണ്ടത് 18 കിലോ കഞ്ചാവ്; പിടിവീണു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു