Asianet News MalayalamAsianet News Malayalam

കാർ വാടകക്കെടുത്ത് സ്ഥിരം ആന്ധ്രയിൽ പോകും, ആലപ്പുഴയിലെത്തിയപ്പോൾ കാറിനുള്ളതിൽ കണ്ടത് 18 കിലോ കഞ്ചാവ്; പിടിവീണു

ആലപ്പുഴയിലെ അതിർത്തി പ്രദേശങ്ങളിലും എറണാകുളത്തുമായിരുന്നു പ്രധാനമായും വിൽപ്പന നടത്തിയിരുന്നത്

Kerala Cannabis sale latest news 3 arrested 18 kg ganja with car in alappuzha
Author
First Published Aug 3, 2024, 4:07 PM IST | Last Updated Aug 3, 2024, 4:09 PM IST

ആലപ്പുഴ: ആലപ്പുഴ കൊമ്മാടി ജംഗ്ഷന് സമീപം 18 കിലോയിലധികം കഞ്ചാവുമായി കാറിലെത്തിയ മൂന്നംഗ സംഘം പിടിയിൽ. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വഡ് സർക്കിൾ ഇൻസ്പെക്ടർ എം മഹേഷും സംഘവുമാണ് പ്രതികളെ പിടികൂടിയത്. കൊല്ലം കരുനാഗപ്പള്ളി അയനീവേലി കുളങ്ങര മരത്തൂർ കുളങ്ങര തെക്ക് മുറിയിൽ കടത്തൂർ വീട്ടിൽ അലിഫ് ഷാ നജീം, ആലും കടവ് ദേശത്ത് മുഹമ്മദ് ബാദുഷ, ദേശത്ത് അജിത് നിവാസിൽ അജിത് പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്.

സ്ഥിരമായി എറണാകുളത്ത് നിന്ന് കാർ വാടകയ്ക്കെടുത്ത് ആന്ധ്രപ്രദേശിൽ പോയി, അവിടെ നിന്ന് കഞ്ചാവ് നാട്ടിലെത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നു ഈ സംഘം എന്ന് വ്യക്തമായിട്ടുണ്ട്. ആലപ്പുഴയിലെ അതിർത്തി പ്രദേശങ്ങളിലും എറണാകുളത്തുമായിരുന്നു പ്രധാനമായും വിൽപ്പന നടത്തിയിരുന്നത്. ലഹരി കടത്തിന് സാമ്പത്തിക സഹായം ചെയ്യുന്ന ചൂനാട് സ്വദേശിയെക്കുറിച്ചും എക്സൈസിന് വിവരം ലഭിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സർക്കിൾ ഇൻസ്പെക്ടർ എം മഹേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എൻ പ്രസന്നൻ, പ്രിവന്റീവ് ഓഫീസർമാരായ എം റെനി, ഓംകാർനാഥ് സിവിൽ എക്സൈസ് ഓഫീസർ എസ് ദിലീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമില മോൾ, എക്സൈസ് ഡ്രൈവർ പ്രദീപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

സംഭവം നടന്നത് 2024 ജൂൺ 29 ന്, സ്കൂട്ടറിൽ യാത്ര ചെയ്ത യുവതിയെ പിന്തുടർന്ന് ബൈക്കിലെത്തി മാല കവർന്നവർ പിടിയിലായി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios