
കോഴിക്കോട്: ഭര്‍ത്താവിന്‍റെ വീടിന് സമീപമുള്ള പറമ്പിലെ കുളിമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം തുണേരി കോടഞ്ചേരിയിലാണ് പറമ്പിലെ കിണറിനോടു ചേർന്ന കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോടഞ്ചേരി പോസ്റ്റ് ഓഫീസിന് സമീപത്തെ വടക്കേയിൽ സുബിയുടെ ഭാര്യ അശ്വതിയാണ് (25) മരിച്ചത്. ചൊവ്വാഴ്‌ച രാവിലെയാണ് കുഞ്ഞിപീടികയിൽ മോഹനന്റെ പറമ്പിലെ കിണറിനോട് ചേർന്ന കുളിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. അശ്വതി വളയം നിരവുമ്മൽ സ്വദേശിനിയാണ്. ഭർത്താവ് സുബി ടൈൽസ് ജോലിക്കാരനാണ്. മകൻ നൈനിക്.
ചൊവ്വാഴ്ച രാവിലെ അയൽവാസി മോഹനൻ എഴുന്നേറ്റപ്പോൾ പറമ്പിലെ കുളിമുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് ചെന്ന് നോക്കിയപ്പോഴാണ് കിണറ്റിലേക്കുള്ള കപ്പിയും കയറും കെട്ടുന്ന ഭാഗത്ത് അശ്വതിയെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. ഇദ്ദേഹം വിവരം
അറിയിച്ചതിനെ തുടർന്ന് നാദാപുരം പൊലീസും നാട്ടുകാരും സ്ഥലത്തെത്തി. വടകര തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് ചെയ്ത ശേഷം മൃതദേഹം പൊലീസ് പോസ്റ്റ്മോർട്ടത്തിന് അയച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
പുതുമണം മാറിയില്ല! അയോധ്യയിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്, അച്ഛനും രണ്ട് മക്കളും അറസ്റ്റിൽ