
തിരുവനന്തപുരം: കാസർകോട്ടെ തൊഴിലുറപ്പ് തൊഴിലെടുക്കുന്ന അമ്മമാർ ഇന്ന് നിയമസഭ കാണാനെത്തിയ സന്തോഷം പങ്കുവെച്ച് നിയമസഭാ സ്പീക്കർ എഎൻ ഷംസീർ. വേതനത്തിൽ നിന്നൊരു ഭാഗം മാറ്റിവെച്ചാണ് യാത്ര നടത്തിയത്. നിയമസഭാ നടപടികൾ നേരിട്ട് കാണാൻ കഴിഞ്ഞതിൽ അമ്മമാർ വളരെയധികം സന്തോഷം പ്രകടിപ്പിച്ചുവെന്നും സ്പീക്കർ അറിയിച്ചു. തിരികെ പോകുന്നത് വിമാനമാർഗമാണെന്നും ഇവർ അഖിയിച്ചു. ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു, തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ എന്നിവരോടൊപ്പമാണ് ഇവർ ചേംമ്പറിലെത്തി സൗഹൃദം പങ്കിട്ടത്.
സ്പീക്കറുടെ ഫേസ്ബുക്ക് കുറിപ്പ്
ഇന്ന് കാസറഗോഡ് ജില്ലയിലെ നീലേശ്വരത്ത് നിന്നുള്ള പ്രിയപ്പെട്ട അമ്മമാർ നിയമസഭ കാണാനെത്തി. തൊഴിലുറപ്പ് തൊഴിലെടുക്കുന്ന ഈ അമ്മമാർ, തങ്ങളുടെ ദൈനംദിന വേദനത്തിൽ നിന്നൊരു ഭാഗം മാറ്റിവെച്ചാണ് ഈ യാത്ര നടത്തിയത്. നിയമസഭാ നടപടികൾ നേരിട്ട് കാണാൻ കഴിഞ്ഞതിൽ അവർ വളരെയധികം സന്തോഷം പ്രകടിപ്പിച്ചു. തിരികെ പോകുന്നത് വിമാനമാർഗ്ഗമാണെന്ന് ഏറെ സന്തോഷത്തോടെയാണ് അവർ അറിയിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam