ക്രിസ്തുമസ് ദിനത്തിൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിനുള്ളിൽ യുവതിക്ക് ആൺകുഞ്ഞ് പിറന്നു

Published : Dec 26, 2022, 10:51 PM IST
ക്രിസ്തുമസ് ദിനത്തിൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിനുള്ളിൽ യുവതിക്ക് ആൺകുഞ്ഞ് പിറന്നു

Synopsis

കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിയ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് ഡോക്ടർ റഫർ ചെയ്യുകയായിരുന്നു.

കൊല്ലം: ക്രിസ്തുമസ് ദിനത്തിൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് ആൺകുഞ്ഞ് പിറന്നു. കുണ്ടറ സ്വദേശിനിയായ 28 കാരിയാണ് ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിയ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് ഡോക്ടർ റഫർ ചെയ്യുകയായിരുന്നു.

ഇതിനായി ഡോക്ടർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് നൽകിയ അത്യാഹിത സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് കൃഷ്ണരാജ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രശ്മി ഐആർ എന്നിവർ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തി യുവതിയുമായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് തിരിച്ചു. ആംബുലൻസ് വെഞ്ഞാറമൂട് എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയായിരുന്നു.

തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രശ്മി നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്ന് മനസ്സിലാക്കി ആംബുലൻസ് ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു. 10 മണിയോടെ രശ്മിയുടെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. തുടർന്ന് അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ രശ്മി നൽകി. പിന്നാലെ ആംബുലൻസ് അമ്മയെയും കുഞ്ഞിനെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി