
ആലപ്പുഴ: അടുക്കളയിലെ ബർത്തിൽനിന്ന് കൊരണ്ടിപ്പലക തലയിൽവീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധമരിച്ചു. വാടയ്ക്കൽ വട്ടത്തിൽ ക്ലീറ്റസിന്റെ ഭാര്യ ഫിലോമിനയാണ് (65) മരിച്ചത്. ഈമാസം അഞ്ചിന് രാത്രി 8.30നായിരുന്നു ഫിലോമിനയ്ക്ക് പരിക്കേറ്റത്. അടുക്കളയിലെ ജോലിക്കിടെ സാധനം എടുക്കുന്നതിനിടെ കൊരണ്ടിപ്പലക തലയിൽ വീണ് ഗുരുതരപരിക്കേറ്റതായാണ് പൊലീസിനോട് ബന്ധുക്കൾ പറഞ്ഞത്.
അബോധാവസ്ഥയിലായ ഇവരെ അയൽവാസികൾ ചേർന്ന് ആദ്യം സഹകരണആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽകോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെയാണ് ഇന്ന് ഫിലോമിന മരിച്ചത്. കോവിഡ് പരിശോധന പൂർത്തിയാക്കിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് സൗത്ത് പൊലീസ് പറഞ്ഞു. ബന്ധുക്കൾ പറഞ്ഞതുപോലെ കൊരണ്ടിപ്പലക തലയിൽവീണതെന്നാണ് പ്രാഥമികനിഗമനം. മൂന്ന് പെൺമക്കളും ഒരാണുമാണുള്ളത്. പെൺമക്കളെ കെട്ടിച്ചയച്ചതോടെ മകന്‍റെ കൂടെയായിരുന്നു താമസം. എന്നാൽ മരണത്തിൽ അസ്വഭാവികതയുണ്ടെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam