ആലപ്പുഴയിൽ ബൈക്കിലെത്തിയ യുവാക്കൾ വീട്ടമ്മയുടെ മാല കവർന്ന് രക്ഷപ്പെട്ടു

Published : Dec 12, 2020, 09:04 PM IST
ആലപ്പുഴയിൽ ബൈക്കിലെത്തിയ യുവാക്കൾ വീട്ടമ്മയുടെ മാല കവർന്ന് രക്ഷപ്പെട്ടു

Synopsis

ബൈക്കിലെത്തിയ യുവാക്കൾ വീട്ടമ്മയുടെ മാലകവർന്ന് രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി 9.15ന്​ കൊട്ടാരം പാലത്തിന്​ സമീപമായിരുന്നു സംഭവം

ആലപ്പുഴ: ബൈക്കിലെത്തിയ യുവാക്കൾ വീട്ടമ്മയുടെ മാലകവർന്ന് രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി 9.15ന്​ കൊട്ടാരം പാലത്തിന്​ സമീപമായിരുന്നു സംഭവം. നഗരത്തിലെ മാലിന്യശേഖരണകേന്ദ്രത്തിൽ ജോലിചെയ്യുന്ന  ശാന്തമ്മയുടെ രണ്ടര പവൻറെ മാലയാണ്​ അപഹരിച്ചത്​. 

മാലിന്യം ഇടാനാണെന്ന് പറഞ്ഞ് ഇവിടെയെത്തിയ യുവാക്കൾ വീട്ടമ്മയുമായി കാര്യങ്ങൾ ചോദിച്ചുമനസ്സിലാക്കി. പിന്നീട് തിരിച്ചെത്തിയാണ് മാല പൊട്ടിച്ചെടുത്ത്​ രക്ഷപ്പെട്ടത്. 

ഒരാൾ ബൈക്ക് സ്​റ്റാർട്ടാക്കി നിർത്തിയിരുന്നു. രണ്ടാമൻ അകത്ത് കയറി സംസാരിക്കുന്നതിനിടെ മാലപറിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. സൗത്ത് പൊലീസിൽ പരാതി നൽകി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്​ അന്വേഷണം നടത്തുകയാണെന്ന്​ പൊലീസ്​ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൈപ്പ് വഴി കുടിവെള്ളം എത്തുന്നത് പോലെ വീട്ടിൽ ​ഗ്യാസ്, 4000 വീടുകളിൽ കൂടി എത്തിക്കഴിഞ്ഞു, സിറ്റി ഗ്യാസ് പദ്ധതി മുന്നോട്ട്
രാത്രി 11.20ഓടെ വലിയ ശബ്‍ദം, മലപ്പുറത്ത് ഭൂമി കുലുങ്ങിയതായി നാട്ടുകാർ; സെക്കൻഡുകൾ നീണ്ടുനിൽക്കുന്ന കുലുക്കം