മാസം 25000 രൂപ വരെ ശമ്പളം, ഇൻസൻ്റീവും ലഭിക്കും; പരിശീലനം ഭക്ഷണമടക്കം സൗജന്യം; 50 വയസുവരെ പ്രായമുള്ള വനിതാ ഡ്രൈവർമാർക്ക് അവസരം

Published : Nov 26, 2026, 01:35 PM IST
Ibs women driver

Synopsis

ഐബിഎസ് ഫൗണ്ടേഷന്റെ ഫ്യൂച്ചർപോയിന്റ് ക്യാബ്സ് വനിതാ ഡ്രൈവർ സംരംഭം ടൂറിസം, വിമാനത്താവള യാത്രകൾ അടക്കമുള്ള പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. വനിതകൾക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനവും മികച്ച വരുമാനവും ഉറപ്പാക്കുന്ന പദ്ധതി ഇലക്ട്രിക് വാഹനങ്ങൾക്കാണ് മുൻഗണന നൽകുന്നത്.

കൊച്ചി: വനിതകളുടെ സാമ്പത്തിക സ്വാശ്രയത്വവും തൊഴിൽ പങ്കാളിത്തവും ലക്ഷ്യമിട്ട് ആരംഭിച്ച വനിതാ ഡ്രൈവർ സംരംഭത്തിന്റെ സേവനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. കോർപറേറ്റ് യാത്രകൾക്ക് പുറമെ വിവാഹച്ചടങ്ങുകൾ, സമ്മേളനങ്ങൾ, ഹോട്ടൽ-ടൂറിസം മേഖല, വിമാനത്താവള യാത്രകൾ എന്നിവയിലേക്കും വനിതാ ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കും. ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ സിഎസ്ആർ പിന്തുണയോടെ ഐബിഎസ് ഫൗണ്ടേഷൻ നടപ്പാക്കുന്ന ഫ്യൂച്ചർപോയിന്റ് ക്യാബ്സ് പദ്ധതിയുടെ ഭാഗമായാണ് പുതിയ വിപുലീകരണം. വനിതകളെ വാണിജ്യ വാഹന ഡ്രൈവിംഗ് രംഗത്തേക്ക് കൊണ്ടുവരുന്നതിനുള്ള അടുത്ത പരിശീലന ബാച്ചിലേക്ക് 21-നും 50-നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.

എറണാകുളം കാക്കനാട്ട് നടക്കുന്ന പരിശീലനം പൂർണ്ണമായും സൗജന്യമാണ്. ഭക്ഷണവും പഠനസാമഗ്രികളും ഇതിൽ ഉൾപ്പെടുന്നു. ഫോർവീലർ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. വാഹനമോടിക്കുന്നതിലെ പ്രായോഗിക പരിശീലനത്തോടൊപ്പം പെരുമാറ്റച്ചട്ടങ്ങൾ, ആശയവിനിമയ ശേഷി എന്നിവയിൽ ഊന്നൽ നൽകുന്ന ക്ലാസ്റൂം സെഷനുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കേഷനും ഫ്യൂച്ചർപോയിന്റിൽ തൊഴിലും ലഭിക്കും. മാസം 20,000 രൂപ മുതൽ 25,000 രൂപ വരെ സ്ഥിര വരുമാനത്തിനൊപ്പം പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഇൻസെന്റീവുകളും ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. താല്പര്യമുള്ളവർക്ക് 8129902043 എന്ന നമ്പറിൽ ബന്ധപ്പെടാം.

വനിതാ ശാക്തീകരണത്തോടൊപ്പം പരിസ്ഥിതി സൗഹൃദ ഗതാഗതത്തിനും പ്രാധാന്യം നൽകുന്ന പദ്ധതി ഇതുവരെ പൂർത്തിയാക്കിയ 7,150 യാത്രകളിൽ 5,000-ത്തിലധികം യാത്രകളും ഇലക്ട്രിക് വാഹനങ്ങളിലായിരുന്നു. പൂർത്തിയാക്കിയ ആകെ 2.5 ലക്ഷം കിലോമീറ്റർ യാത്രയിൽ 1.75 ലക്ഷത്തിലധികം കിലോമീറ്ററും ഇലക്ട്രിക് വാഹനങ്ങളിലൂടെയാണ് പൂർത്തിയാക്കിയത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിലൂടെ കാർബൺ ബഹിർഗമനം കുറയ്ക്കാനും സുസ്ഥിര ഗതാഗത മാതൃക സൃഷ്ടിക്കാനും കഴിഞ്ഞതാണ് പദ്ധതിയുടെ മേന്മയായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഈ പ്രവർത്തനങ്ങൾക്ക് 13-ാമത് സിഐഐ ദേശീയ പരിസ്ഥിതി മികച്ച പ്രവർത്തന പുരസ്കാരത്തിലെ 'എക്സലന്റ് എൻവയോൺമെന്റൽ പ്രോജക്ട്' അവാർഡും ലഭിച്ചിട്ടുണ്ട്. വനിതകൾക്ക് സുരക്ഷിതവും മാന്യവുമായ തൊഴിൽ സാഹചര്യം ഒരുക്കുന്നതിനൊപ്പം പൊതുജനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച സ്വീകാര്യതയാണ് സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ പ്രേരണയായതെന്ന് ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി.കെ. മാത്യൂസ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ തെരുവുനായക്കൂട്ടം കടിച്ചുകൊന്നു
2021 സ്വതന്ത്ര്യ ദിനത്തിൽ മൂന്നരവയസുള്ള കുഞ്ഞിനെ പീഡിപ്പിച്ചു, 23 കാരന് 30 വർഷം തടവും പിഴയും; കുട്ടി സംഭവത്തെ കുറിച്ച് കോടതിയിൽ വിവരിച്ചത് നിർണായകം