വീട്ടില്‍നിന്ന് പണവും വിലപിടിപ്പുള്ള വാച്ചും മോഷ്ടിച്ചു; കുന്നംകുളത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

Published : Nov 26, 2026, 03:22 AM IST
theft arrest

Synopsis

കറുകത്തുരുത്തിയിൽ വീട് പൂട്ടി പോയ സമയത്ത് പണവും വാച്ചും മോഷ്ടിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ റജീബ് അറസ്റ്റിലായി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കുന്നംകുളത്ത് നിന്നാണ് പൊന്നാനി പൊലീസ് ഇയാളെ പിടികൂടിയത്.

മലപ്പുറം: കറുകത്തുരുത്തിയില്‍ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. നാലകത്ത് വീട്ടില്‍ റജീബ് (32) ആണ് പൊന്നാനി പൊലീസിന്‍റെ പിടിയിലായത്. കുന്നംകുളത്തുനിന്നാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കറുകത്തുരുത്തി അരിക്കാട്ടയില്‍ ഷമീമയുടെ വീട്ടിലാണ് കഴിഞ്ഞ ഞായറാഴ്ച മോഷണം നടന്നത്.

വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം. പിറ്റേദിവസം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും വിലപിടിപ്പുള്ള വാച്ചുമാണ് മോഷണം പോയത്. വീട്ടിനുള്ളില്‍ സാധനങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്. സംഭവത്തില്‍ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ നിരവധി നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. കൂടാതെ മുന്‍കാലങ്ങളില്‍ മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതോടെയാണ് പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുന്നംകുളത്ത് ഒളിവില്‍ കഴിയുകയായിരുന്ന റജീബിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ നേരത്തെയും നിരവധി വഞ്ചനാ കേസുകളും മോഷണക്കേസുകളും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പൊന്നാനി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.വി. ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആദിവാസി തൊഴിലാളികള്‍ക്ക് കൂലിയായി മദ്യവില്‍പ്പന; തൊഴില്‍ ചൂഷണം നടത്തിവന്ന മുന്‍ അബ്കാരി കേസ് പ്രതി അറസ്റ്റില്‍
പേന വാങ്ങാനെന്ന വ്യാജേന കടയിലെത്തി; ഉടമയുടെ കണ്ണ് വെട്ടിച്ച് 30,000 രൂപ കവർന്നു