കാമുകനൊപ്പം ഒളിച്ചോടിയ യുവതി വിവാഹദിവസം കാമുകനെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം കടന്നു

Published : Sep 08, 2021, 09:28 PM IST
കാമുകനൊപ്പം ഒളിച്ചോടിയ യുവതി വിവാഹദിവസം കാമുകനെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം കടന്നു

Synopsis

യുവതിയുടെ മാതാപിതാക്കൾ വിവാഹത്തിന് എതിർപ്പ് അറിയിച്ചതോടെ ഒരു മാസം മുമ്പാണ് കാമുകനുമൊപ്പം യുവതി മൂന്നാറിലെത്തിയത്. യുവാവിന്‍റെ മാതാപിതാക്കളുടെ സമ്മതത്തോടെ വീട്ടിലായിരുന്നു താമസം. യുവാവിനെ വിട്ടുപിരിയാൻ താല്പര്യമില്ലെന്ന് അറിയിച്ചതോടെ വീട്ടുകാർ വിവാഹം നടത്താൻ തയ്യാറെടുപ്പുകൾ ആരംഭിച്ചു.

ഇടുക്കി: കാമുകനൊപ്പം ഒളിച്ചോടിയ യുവതി വിവാഹദിവസം കാമുകനെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം കടന്നു. മുരിക്കാശ്ശേരി സ്വദേശിനിയായ യുവതി മൂന്നാർ സ്വദേശിയായ യുവാവുമായി വളരെ നാളായി അടുപ്പത്തിലായിരുന്നു. യുവതിയുടെ മാതാപിതാക്കൾ വിവാഹത്തിന് എതിർപ്പ് അറിയിച്ചതോടെ ഒരു മാസം മുമ്പാണ് കാമുകനുമൊപ്പം യുവതി മൂന്നാറിലെത്തിയത്. യുവാവിന്‍റെ മാതാപിതാക്കളുടെ സമ്മതത്തോടെ വീട്ടിലായിരുന്നു താമസം.

യുവാവിനെ വിട്ടുപിരിയാൻ താല്പര്യമില്ലെന്ന് അറിയിച്ചതോടെ വീട്ടുകാർ വിവാഹം നടത്താൻ തയ്യാറെടുപ്പുകൾ ആരംഭിച്ചു.15 ദിവസം മുമ്പ് കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ യുവാവിന്‍റെ ബന്ധുക്കളെ ഉൾപ്പെടുത്തി മനസമ്മതം നടത്തി. മനസമ്മത ദിവസം യുവാവിനും കുടുംബക്കാരുമായി നിരവധി ഫോട്ടോകളും പെൺകുട്ടി എടുത്തിരുന്നു. ഇന്ന് രാവിലെ മൂന്നാർ പള്ളിവെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടത്താൻ യുവാവിന്‍റെ വീട്ടുകാർ തീരുമാനിച്ചത്.

പുത്തൻ സാരിയും സ്വർണാഭരണങ്ങളും അണിഞ്ഞെത്തിയ പെൺകുട്ടി എട്ടുമണിക്ക് പള്ളിയിൽ നടന്ന പ്രാർത്ഥനയിൽ പങ്കെടുത്തശേഷം കൂട്ടുകാരുമൊത്ത് കടന്നുകളയുകയായിരുന്നു. വീട്ടുകാര്‍ എല്ലായിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. പെൺകുട്ടിയുടെ സുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ടതോടെ വിവാഹത്തിന് സമ്മതമില്ലെന്ന് അറിയിക്കുകയായിരുന്നു. ലക്ഷങ്ങൾ കടമെടുത്താണ് യുവാവിന്‍റെ കുടുംബം ഭക്ഷണമടക്കം എല്ലാ ഒരുക്കങ്ങളും വിവാഹത്തിനായി പൂർത്തിയാക്കിയത് .

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ
പിണങ്ങി മുറിയിലേക്ക് കയറിപ്പോയി എഴ് വയസുകാരി, തുറന്ന് നോക്കിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി