നാഫില, അലൻ ഡേവിഡ്, ഫസീർ നാസർ, മൂവരെയും ഒന്നിച്ച് പൂട്ടി പാലാരിവട്ടം പൊലീസ്, ബെംഗളൂരിവിൽ നിന്നുള്ള എംഡിഎംഎ കടത്തിന് പിടിവീണു

Published : Feb 16, 2026, 10:21 PM IST
mdma arrest

Synopsis

എറണാകുളം പാലാരിവട്ടത്ത് യുവതി ഉൾപ്പെടെ മൂന്ന് പേരെ എംഡിഎംഎയുമായി ഡാൻസാഫ് സംഘം പിടികൂടി. ബെംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിൽ കടത്തുകയായിരുന്ന 37 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു

കൊച്ചി: എറണാകുളം പാലാരിവട്ടത്ത് യുവതി ഉൾപ്പെടെ മൂന്ന് പേരെ എം ഡി എം എയുമായി പിടികൂടി. ഡാൻസാഫ് സംഘമാണ് ഇവരെ പിടികൂടിയത്. മുളവുകാട് സ്വദേശി അലൻ ഡേവിഡ്, കങ്ങരപ്പടി സ്വദേശി ഫസീർ നാസർ, തിരുവാർപ്പ് സ്വദേശി നാഫില എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 37 ഗ്രാം എം ഡി എം എയാണ് കണ്ടെടുത്തത്. ബെംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിൽ എം ഡി എം എ കടത്തുന്നതിനിടെ ആണ് ഇവർ പാലാരിവട്ടം വലയിലായത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുലര്‍ച്ചെ അടുക്കള ജനൽ കമ്പി മാറ്റി വാതിൽ തുറന്ന് വീട്ടിൽ കയറി, നഷ്ടമായത് വീട്ടമ്മയുടെ ഒന്നര പവന്റെ സ്വർണ മാല
നിലമ്പൂർ മേഖലയിൽ വന്യജീവി സംഘർഷം കുറയ്ക്കാൻ ആധുനിക ഉപകരണങ്ങളുമായി വനംവകുപ്പ്