വീട് നിർമ്മിക്കാൻ നൽകിയ പണവുമായി കരാറുകാരൻ മുങ്ങി; വീട്ടമ്മ ജീവനൊടുക്കി

Published : Aug 07, 2019, 02:04 PM IST
വീട് നിർമ്മിക്കാൻ നൽകിയ പണവുമായി കരാറുകാരൻ മുങ്ങി; വീട്ടമ്മ ജീവനൊടുക്കി

Synopsis

ലൈഫ് പദ്ധതി പ്രകാരമാണ് വിജയകുമാരിക്ക് വീട് അനുവദിച്ചത്. ഇതിനായി കിട്ടിയ പണവും സ്വര്‍ണം പണയം വച്ച് കിട്ടിയ പണവും ചേര്‍ത്ത് ഒന്നര ലക്ഷം രൂപ വീട് നിര്‍മ്മാണത്തിന് കരാര്‍ എടുത്ത തൊളിക്കുഴി സ്വദേശി അനില്‍ കുമാറിനെ ഏൽപ്പിച്ചു.

കൊല്ലം: വീട് നിർമ്മിക്കാൻ കരാർ നൽകിയ പണവുമായി കരാറുകാരൻ മുങ്ങിയതിൽ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി. കൊല്ലം കടയ്ക്കൽ സ്വദേശിയായ വിജയകുമാരിയാണ് ജീവനൊടുക്കിയത്. നിരവധി തവണ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.

ലൈഫ് പദ്ധതി പ്രകാരമാണ് വിജയകുമാരിക്ക് വീട് അനുവദിച്ചത്. ഇതിനായി കിട്ടിയ പണവും സ്വര്‍ണം പണയം വച്ച് കിട്ടിയ പണവും ചേര്‍ത്ത് ഒന്നര ലക്ഷം രൂപ വീട് നിര്‍മ്മാണത്തിന് കരാര്‍ എടുത്ത തൊളിക്കുഴി സ്വദേശി അനില്‍ കുമാറിനെ ഏൽപ്പിച്ചു. കെട്ടിടത്തിന്‍റെ അടിസ്ഥാനം കെട്ടിയതൊഴിച്ചാൽ മറ്റൊരു പണിയും അനില്‍കുമാര്‍ നടത്തിയില്ല. പലവട്ടം ആവശ്യപ്പെട്ടിട്ടും പണി പൂര്‍ത്തീകരിക്കാനും ഇയാൾ തയ്യാറായിരുന്നില്ല.

ഇതോടെ പഞ്ചായത്ത് അധികൃതര്‍ക്കും പൊലീസിനും വിജയകുമാരി പരാതി നൽകി. പ്രശ്ന പരിഹാരത്തിന് വാര്‍ഡ് മെമ്പർ അനില്‍കുമാറിനെ സമീപിച്ചെങ്കിലും മോശം പ്രതികരണമായിരുന്നു വിജയകുമാരിക്ക് നേരിടേണ്ടി വന്നത്.  പരാതി കിട്ടിയിട്ടും പൊലീസ് ഒരു നടപടിയും എടുത്തില്ല. ഇതിനിടെ കിട്ടിയ പണവുമായി അനില്‍കുമാര്‍ മുങ്ങി. ഇതോടെ മാനസികമായി തകര്‍ന്ന വിജയകുമാരി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ