വിവാഹമോചന കേസുമായെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നൽകി അഭിഭാഷകൻ പീഡിപ്പിച്ചതായി പരാതി

Published : Jul 04, 2024, 08:45 AM ISTUpdated : Jul 04, 2024, 11:29 AM IST
വിവാഹമോചന കേസുമായെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നൽകി അഭിഭാഷകൻ പീഡിപ്പിച്ചതായി പരാതി

Synopsis

ഭർത്താവുമായുള്ള പ്രശ്നത്തെ തുടർന്ന് വിവാഹ മോചനത്തിന് കേസ് ഫയൽ ചെയ്യാനാണ് അഡ്വ. നിഖിൽ നാരായണനെ യുവതി സമീപിക്കുന്നത്. 

കാസർകോട്: വിവാഹ മോചനത്തിന് കേസ് കൊടുക്കാൻ സമീപിച്ച യുവതിയെ അഭിഭാഷകൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. കാസർക്കോട്ടെ അഭിഭാഷകനായ നിഖിൽ നാരായണന് എതിരെ പൊലീസ് കേസെടുത്തു. കാസർകോട് സ്വദേശിയായ 32 വയസുകാരിയാണ് പരാതിക്കാരി. ഭർത്താവുമായുള്ള പ്രശ്നത്തെ തുടർന്ന് വിവാഹ മോചനത്തിന് കേസ് ഫയൽ ചെയ്യാനാണ് അഡ്വ. നിഖിൽ നാരായണനെ യുവതി സമീപിക്കുന്നത്. 

പിന്നീട് യുവതിയും അഭിഭാഷകനും തമ്മിൽ ഇഷ്ടത്തിലായി. വിവാഹം കഴിക്കാമെന്ന് അഭിഭാഷകൻ വാഗ്ദാനവും നൽകി. പക്ഷേ പിന്നീട് പിന്മാറുകയായിരുന്നു. 2023 ജനുവരി മുതൽ 2024 ഏപ്രിൽ വരെ  അഭിഭാഷകൻ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇരുവരും ഒരുമിച്ചായിരുന്നു താമസം. ഇതിനിടയിൽ മർദിച്ചെന്നും 32 വയസുകാരി പരാതിയിൽ ആരോപിക്കുന്നു.

നിഖിൽ ഏർപ്പെടുത്തിയ വീട്ടിലാണ് യുവതി ഇപ്പോൾ താമസിക്കുന്നത്. ഇവിടെ നിന്ന് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഒരു സംഘം ആക്രമണം നടത്തിയെന്നും യുവതി പരാതിപ്പെട്ടിട്ടുണ്ട്. കാസർകോട് വനിതാ പൊലീസ് അഡ്വ നിഖിൽ നാരായണനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാസർകോട് ബാർ അസോസിയേഷനിലും യുവതി പരാതി നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വല തകർത്ത് കടൽ മാക്രിയും പാറകളും, ചാകരക്കാലത്ത് തീരത്ത് കണ്ണീര്‍ത്തിര
ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു