ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. ഫയർഫോഴ്സും സ്കൂബ ടീമും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ പമ്പയിൽ കുളിക്കാനിറങ്ങിയ കുട്ടിയെ ഒഴുക്കിൽപെട്ട് കാണാതായി. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. ഫയർഫോഴ്സും സ്കൂബ ടീമും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കോഴഞ്ചേരി സെന്‍റ് തോമസ് സ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥികളാണ്. ഇന്ന് അവരുടെ ആനിവേഴ്സറി ദിവസമായിരുന്നു. കോഴഞ്ചേരി പമ്പ് ഹൌസിന് സമീപത്താണ് കുട്ടികളിറങ്ങിയത്. അവിടെ സാധാരണ ആരും ഇറങ്ങാറില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. സ്കൂബാ ടീമിന്‍റെയും ഫയര്‍ഫോഴ്സിന്‍റെയും സഹായത്തോടെയാണ് തെരച്ചിൽ പുരോഗമിക്കുന്നത്. 

പമ്പയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി; തെരച്ചിൽ ആരംഭിച്ച് ഫയർ ഫോഴ്സ്