കനത്ത തിരമാലയിൽ വള്ളം ആടിയുലഞ്ഞു, വിഴിഞ്ഞത്ത് മത്സ്യബ​ന്ധ​നത്തിനിടെ വെള്ളത്തിൽ വീ​ണ് തൊഴിലാളി മരി​ച്ചു

Published : Jul 30, 2025, 07:38 AM IST
fisherman death

Synopsis

വിഴിഞ്ഞത്ത് നിന്നും കടലിൽ പോയ തൊഴിലാളി മത്സ്യബ​ന്ധ​നത്തിനിടെ വെള്ളത്തിൽ വീ​ണ് മരി​ച്ചു. പൂ​ന്തു​റ പ​ള്ളിവി​ളാ​കം പു​ര​യി​ട​ത്തി​ൽ എ. ​സെ​ൽ​വ​ൻ(52) ആ​ണ് മ​രി​ച്ച​ത്.

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നും കടലിൽ പോയ തൊഴിലാളി മത്സ്യബ​ന്ധ​നത്തിനിടെ വെള്ളത്തിൽ വീ​ണ് മരി​ച്ചു. പൂ​ന്തു​റ പ​ള്ളിവി​ളാ​കം പു​ര​യി​ട​ത്തി​ൽ എ. ​സെ​ൽ​വ​ൻ(52) ആ​ണ് മ​രി​ച്ച​ത്. ര​ണ്ട് വ​ള്ളങ്ങ​ളി​ലാ​യി പോ​യ തൊഴിലാ​ളി​ക​ൾ ശം​ഖുമു​ഖം ഭാ​ഗ​ത്ത് നിന്നും രണ്ട് കിലോമീറ്ററോളം ദൂരത്തിലായി മത്സ്യബന്ധനം നടത്തുകയായിരുന്നു. കനത്ത തിരമാലയുണ്ടായിരുന്നെന്നതിനാൽ വള്ളം ആടിയുലയുകയായിരുന്നു.

ക​ട​ലി​ൽ വ​ല വീ​ശു​ന്ന സ​മ​യം ഇ​വ​യി​ൽ ഒ​രു വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന സെ​ൽ​വ​ൻ ക​ട​ലി​ലേ​യ്ക്ക് വീ​ണു. ഒപ്പമുണ്ടായിരുന്നവർ ചാടി ഇയാളെ വള്ളത്തിൽ കയറ്റി ഉ​ട​നെ ക​ര​യി​ൽ എ​ത്തി​ച്ച് വി​ഴി​ഞ്ഞം സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാ​ര്യ: മേ​രി​ക്കു​ട്ടി. മ​ക്ക​ൾ: സ്നേ​ഹ, ശ്രദ്ധ. സംഭവത്തിൽ വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ