ഇരുമ്പിന്റെ തോട്ടി ഉപയോഗിച്ച് ഓലപ്പട്ടകൾ വലിച്ചിടുന്നതിനിടെ ഷോക്കേറ്റു, കുന്നംകുളത്ത് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

Published : Sep 03, 2026, 03:21 PM IST
kseb electric line

Synopsis

കുന്നംകുളത്ത് കീഴൂരിൽ തെങ്ങ് കയറുകയായിരുന്ന അസം സ്വദേശിയായ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഇരുമ്പിന്റെ തോട്ടി വൈദ്യുത ലൈനിൽ തട്ടിയായിരുന്നു അപകടം. ഇജാജുൽ ഹഖ് (23) ആണ് മരിച്ചത്

കുന്നംകുളം: കീഴൂരിൽ തെങ്ങ് കയറുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. അസം സ്വദേശി 23 വയസ്സുള്ള ഇജാജുൽ ഹഖ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12. 45 നായിരുന്നു സംഭവം. തെങ്ങുകയറുന്നതിനിടെ ഇരുമ്പിന്റെ തോട്ടി ഉപയോഗിച്ച് ഓലപ്പട്ടകൾ വലിച്ച് ഇടുന്നതിനിടെ ഇരുമ്പിന്റെ തോട്ടി വൈദ്യുത ലൈനിൽ തട്ടി ഇദ്ദേഹത്തിന് ഷോക്ക് ഏൽക്കുകയായിരുന്നു. ഷോക്കേറ്റ് വെള്ളത്തിൽ വീണ യുവാവിനെ കുന്നംകുളം അഗ്നി രക്ഷാസേന ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനാസംഘം സ്ഥലത്തെത്തി വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലപ്പുറം സബ് ആര്‍.ടി ഓഫീസിൽ ടെസ്റ്റില്ലാതെ പണം നല്‍കി നേടിയ 25 ലൈസന്‍സുകള്‍ അസാധുവാക്കി; തട്ടിപ്പ് 'സാരഥി' സോഫ്റ്റ്‍വെയറിലെ പഴുതുകള്‍ ഉപയോഗിച്ച്
സാത്തി ഷേഖിനെ പൊക്കിയപ്പോൾ മൊബൈൽ ഓഫാക്കി മുങ്ങി, കാസർകോട് എംഡിഎംഎ കേസിൽ വീണ്ടും അറസ്റ്റ്; മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ