ലോകത്തിന്‍റെ ചരിത്രം പറഞ്ഞ് തപാല്‍ സ്റ്റാംപ് പ്രദര്‍ശനം

By Web TeamFirst Published Nov 1, 2018, 6:17 PM IST
Highlights

ലോകചരിത്രം വരച്ചുകാട്ടുന്ന തപാല്‍ മുദ്ര പ്രദർശനം കൊല്ലത്ത്. ഇന്ത്യ ഉള്‍പ്പടെവിവിധ രാജ്യങ്ങളുടെ ഓരോ കാഘട്ടത്തെയും അടയാളപ്പെടുത്തുന്ന തപാല്‍ മുദ്ര പ്രദർശനം കാണാൻ നിരവധിപേരാണ് എത്തിയത്. 


കൊല്ലം: ലോകചരിത്രം വരച്ചുകാട്ടുന്ന തപാല്‍ മുദ്ര പ്രദർശനം കൊല്ലത്ത്. ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങളുടെ ഓരോ കാഘട്ടത്തെയും അടയാളപ്പെടുത്തുന്ന തപാല്‍ മുദ്ര പ്രദർശനം കാണാൻ നിരവധിപേരാണ് എത്തിയത്. കൊല്ലം പോസ്റ്റല്‍ ഡിവിഷനാണ് പ്രദർശനം സംഘടിപ്പിച്ചത്.

ചരിത്രത്തിന്‍റെ പുനരാവിഷ്കാരമായിരുന്നു പ്രദർശനം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തപാല്‍ മുദ്രകളുടെ പ്രദർശനം, ഇന്ത്യ സ്വതന്ത്രമാകുന്നതിനും മുൻപും പിൻപുമുള്ള നേട്ടങ്ങളുടെ പട്ടിക തന്നെ തപാല്‍ മുദ്രകളില്‍ കാണാം. 

വിവിധമേഖലകളില്‍ പ്രവർത്തിച്ച് ചരിത്രത്തിന്‍റെ ഭാഗമായി മാറിയ മഹത്‍വ്യക്തികളുടെ സ്മരണാർത്ഥം പുറത്ത് ഇറക്കിയ തപാല്‍ മുദ്രകളും കവറുകളും മറ്റൊരു ആകർഷണമായിരുന്നു. രാഷ്ട്രപിതാവിന്‍റെ ജിവിതത്തിലെ വിവിധ മുഹൂർത്തങ്ങള്‍, നേതൃത്വം നല്‍കിയ വിവിധ സമരങ്ങള്‍ എന്നിവയെ അനുസ്മരിച്ചുള്ള ഒരുവലിയ ശേഖരം തന്നെ പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്.

1840 പുറത്ത് ഇറങ്ങിയ ആദ്യ തപാല്‍ മുദ്രയായ പെനിബ്ലാക്ക് 1852 ല്‍ സിന്ധ് പ്രവശ്യയില്‍ നിന്നും പുറത്തിറങ്ങിയ ഇന്ത്യയിലെ തപാല്‍ മുദ്രയായ സിന്ധ് ഡാക്ക് എന്നിവയും പ്രദർശനത്തിനുണ്ട്. തിരുവതാംകൂർ കൊച്ചി നാട്ടുരാജ്യങ്ങളില്‍ നിന്നുള്ള തപാല്‍ മുദ്രകള്‍ ഉള്‍പ്പെടെ വലിയൊരു ശേഖരമാണ് കൊല്ലത്ത് തപാല്‍ വകുപ്പ് ഒരുക്കിയത്

click me!