
പാലക്കാട്: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ മൂന്നര വയസ്സുള്ള കുട്ടിയുടെ കണ്ണിൽ നിന്നും ഡയറോഫിലേറിയ വിരയെ നീക്കം ചെയ്തു. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിനിയായ പെണ്‍കുട്ടിയുടെ കണ്ണിൽ നടത്തിയ സർജറിയാണ് വിജയകരമായി പൂർത്തിയാക്കിയത്. കണ്‍ജക്ടിവ എന്ന നേത്ര പാളിയുടെ അടിയിൽ നിന്നാണ് ഡയറോഫിലേറിയ എന്ന മൈക്രോഫിലേറിയ വിഭാഗത്തിൽ പെട്ട വിരയെ എടുത്തു കളഞ്ഞത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോ: അനിമയും, ഡോ: സിത്താരയുമടങ്ങുന്ന സംഘമാണ് സർജറി നടത്തി വിരയെ നീക്കം ചെയ്തത്.
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നടന്ന വിജയകരമായ സർജറിയെ അഭിനന്ദിച്ച് ഒറ്റപ്പാലം എംഎൽഎ അഡ്വക്കേറ്റ് പ്രേം കുമാർ രംഗത്തെത്തിയിട്ടുണ്ട്.
എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
'ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സുപ്രധാന സർജറി വിജയകരമായി പൂർത്തീകരിച്ചു. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിനിയായ മൂന്നര വയസ്സുള്ള കുട്ടിയുടെ കണ്ണിൽ നിന്നും ഡയറോഫിലേറിയ വിരയെ നീക്കം ചെയ്തു . Conjunctiva എന്ന നേത്ര പാളിയുടെ അടിയിൽ നിന്നാണ് ഡയറോഫിലേറിയ എന്ന മൈക്രോഫിലേറിയ വിഭാഗത്തിൽ പെട്ട വിരയെ എടുത്തു കളഞ്ഞത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോ: അനിമയും, ഡോ: സിത്താരയുമടങ്ങുന്ന സംഘമാണ് സർജറി നടത്തി വിരയെ നീക്കം ചെയ്തത്. ആശുപത്രിയിൽ എത്തി ഇരുവരെയും അഭിനന്ദനങ്ങൾ അറിയിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: ശ്രീ.ഷിജിൻ ജോൺ ആളൂർ സമീപം'- അഡ്വക്കേറ്റ് പ്രേം കുമാർ എംഎൽഎ